ആശങ്കകള്‍ക്ക് വിരാമം: ആശുപത്രിയില്‍ നിന്നും ആരോഗ്യവാനായി മടങ്ങി വിജയകാന്ത്

Published : Dec 11, 2023, 11:32 AM IST
ആശങ്കകള്‍ക്ക് വിരാമം: ആശുപത്രിയില്‍ നിന്നും ആരോഗ്യവാനായി മടങ്ങി വിജയകാന്ത്

Synopsis

തിങ്കളാഴ്ച രാവിലെ വിജയകാന്ത് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു എന്നാണ് ഡിഎംഡികെ പത്ര കുറിപ്പില്‍ പറയുന്നത്.   

ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു വിജയകാന്ത്. അദ്ദേഹം പൂര്‍‌ണ്ണ  ആരോഗ്യവാനാണ് എന്നാമ് ഡിഎംഡികെ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നത്. 

തിങ്കളാഴ്ച രാവിലെ വിജയകാന്ത് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു എന്നാണ് ഡിഎംഡികെ പത്ര കുറിപ്പില്‍ പറയുന്നത്. 

നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്. അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു. വൈകാതെ ഡിസ്‍ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചിരുന്നതാണ്.  

ഇനിക്കും ഇളമൈ  എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. വില്ലനായി വേഷമിട്ട അദ്ദേഹം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നടനായി. ഒടുവില്‍ ക്യാപ്റ്റന്‍ എന്ന പേരിലും വിജയകാന്ത് സിനിമാ ലോകത്ത് അറിയപ്പട്ടു. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഹോണസ്റ്റ് രാജ്, തമിഴ്‍ സെല്‍വൻ, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥൻ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവൻ, രാമണ, തെന്നവൻ, സുദേശി,ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 

ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയകാന്ത് പിന്നീട് പ്രതിപക്ഷനേതാവാകുകയും ചെയ്‍തിരുന്നു. 

എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ചിന്തിക്കൂ: രഞ്ജിത്തിനോട് ഡോ.ബിജു

പത്താം ദിനത്തില്‍ അത്ഭുതമായി 'അനിമല്‍': പടം എ സര്‍ട്ടിഫിക്കറ്റ് ആയിട്ടും കളക്ഷന്‍ കുത്തനെ.!

​​​​​​​Asianet News Live
 

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും