നടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ല; മെഡിക്കൽ ബുള്ളറ്റിൻ

Published : Nov 29, 2023, 02:29 PM ISTUpdated : Nov 29, 2023, 02:45 PM IST
നടൻ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ല; മെഡിക്കൽ ബുള്ളറ്റിൻ

Synopsis

നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്. 

ചെന്നൈ: രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. 

നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്. അന്ന് വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു. വൈകാതെ ഡിസ്‍ചാര്‍ജ് ചെയ്യുമെന്നും അറിയിച്ചിരുന്നതാണ്. 

ഇനിക്കും ഇളമൈ  എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. വില്ലനായി വേഷമിട്ട അദ്ദേഹം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നടനായി. ഒടുവില്‍ ക്യാപ്റ്റന്‍ എന്ന പേരിലും വിജയകാന്ത് സിനിമാ ലോകത്ത് അറിയപ്പട്ടു. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഹോണസ്റ്റ് രാജ്, തമിഴ്‍ സെല്‍വൻ, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥൻ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവൻ, രാമണ, തെന്നവൻ, സുദേശി,ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 

വിവാഹ ശേഷം അച്ഛന്റെ സ്ഥാനം ഭർത്താവിന് കൈമാറണമെന്നുണ്ടോ ? കമന്റിന് മറുപടിയുമായി അപ്സര

ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയകാന്ത് പിന്നീട് പ്രതിപക്ഷനേതാവാകുകയും ചെയ്‍തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്
'ഒമ്പത് മണിക്ക് വന്നിട്ട് അഞ്ച് മണിക്ക് പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ..'; പ്രതികരണവുമായി റാണ ദഗുബാട്ടി