2021 നവംബര്‍ ഇരുപത്തിയൊന്‍പതിനാണ് അപ്‌സരയും ആല്‍ബിയും തമ്മില്‍ വിവാഹിതരാവുന്നത്.

ഷ്യാനെറ്റ് പരമ്പര 'സാന്ത്വന'ത്തിലെ ജയന്തിയായെത്തി പ്രേക്ഷകരുടെ കണ്ണിൽ നല്ലൊരു വില്ലത്തിയായി മാറിയ താരമാണ് അപ്‌സര രത്‌നാകരന്‍. സ്വല്‍പ്പം വില്ലത്തരവും ഒട്ടും കുറയാത്ത അസൂയയുമുള്ള ജയന്തിയെ പ്രേക്ഷകര്‍ കണ്ടാല്‍ ഇടിക്കുന്ന തരത്തില്‍ അഭിനയിച്ച് കയ്യടി നേടാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു അപ്‌സരയുടെ വിവാഹം. ചോറ്റാനിക്കരയില്‍ വച്ചായിരുന്നു സംവിധായകനും നടനുമായ ആല്‍ബിയുമായുള്ള അപ്‌സരയുടെ വിവാഹം. അന്ന് മുതലേ നിരവധി വിവാദങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് താരത്തിന്. 

ഇപ്പോഴിതാ അത്തരമൊരു കമൻറിന് മറുപടി നൽകുകയാണ് അപ്സര. 'ചിലര്‍ ഇങ്ങനെയാണ് എത്ര വേണ്ടാന്ന് വെച്ച് ഒഴിഞ്ഞു മാറിയാലും സമ്മതിക്കില്ല. കിട്ടിയാലേ പഠിക്കു.. അതുകൊണ്ടാണ് ഈ കമന്റിന് മറുപടി പറയുന്നത്... എന്റെ പേരിനൊപ്പം അച്ഛന്റെ പേര് കണ്ടത് കൊണ്ട് ഞാനും ഭര്‍ത്താവും തമ്മില്‍ ഡിവോഴ്‌സ് ആയോ എന്നാണ് ചോദ്യം. എന്റെ പേര് അപ്‌സര എന്നാണ്, അച്ഛന്റെ പേര് രത്‌നാകരന്‍. അതുകൊണ്ട് തന്നെ എന്റെ പേര് അപ്‌സര രത്നകാരന്‍ എന്നാണ്. 

View post on Instagram

അതില്‍ ആര്‍ക്കാണ് പ്രശ്‌നം? എന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ രണ്ടു വര്‍ഷം ആവുകയാണ്. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബധമുണ്ടോ? എന്റെ ഭര്‍ത്താവ് പോലും പേര് മാറ്റണമെന്ന് ഇതുവരെ അവശ്യപ്പെട്ടിട്ടില്ല' എന്നാണ് കമൻറിൻറെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ച് അപ്സര കുറിക്കുന്നത്.

'അഴകിൻ വസന്തമേ', സുഹാനയെ സുന്ദരിയാക്കി മഷൂറ, 'ഈ സ്നേഹം എന്നും നിലനില്‍ക്കട്ടെ'ന്ന് കമന്‍റുകള്‍

2021 നവംബര്‍ ഇരുപത്തിയൊന്‍പതിനാണ് അപ്‌സരയും ആല്‍ബിയും തമ്മില്‍ വിവാഹിതരാവുന്നത്. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ താരങ്ങള്‍ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്. ഇതിനിടയിലാണ് താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്ന് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..