അടുത്തകാലത്ത് കണ്ട മികച്ച വില്ലൻ; രജനിക്കൊപ്പം കട്ടയ്ക്ക് നിന്ന വിനായകൻ, പ്രശംസാപ്രവാഹം

Published : Aug 10, 2023, 08:43 PM IST
അടുത്തകാലത്ത് കണ്ട മികച്ച വില്ലൻ; രജനിക്കൊപ്പം കട്ടയ്ക്ക് നിന്ന വിനായകൻ, പ്രശംസാപ്രവാഹം

Synopsis

ജയിലറില്‍ പ്രതിനായക വേഷത്തിൽ കസറിയ വിനായകന്‍. 

ത് കഥാപാത്രവും തന്റെ കൈയ്ക്കുള്ളിൽ ഭദ്രമാക്കിവയ്ക്കുന്ന നടനാണ് വിനായകൻ. ആദ്യകാലത്ത് കോമഡി വേഷങ്ങൾ ചെയ്തെത്തിയ വിനായകൻ പിന്നീട് തിളങ്ങിയത് വില്ലൻ കഥാപാത്രങ്ങളിലൂടെ ആണ്. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപാടം എന്നിവ ഉദാഹരങ്ങൾ. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും വിനായകൻ സ്വന്തമാക്കി. പിന്നീട് ഇതരഭാഷാ ചിത്രങ്ങളിലും കസറിയ വിനായകന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ജയിലർ ആണ്. 

രജനികാന്ത് നായകനായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിൽ ആയിരുന്നു വിനായകൻ എത്തിയത്. വർമ്മ എന്ന വില്ലനായി മാസ് പ്രകടനമാണ് വിനായകൻ കാഴ്ചവച്ചിരിക്കുന്നത്. തനിക്ക് കിട്ടുന്ന ഏത് റോളും മികച്ചതാക്കുന്ന വിനായകൻ ഈ വേഷവും അതി ​ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. ഒരുനിമിഷത്തിൽ രജനികാന്തിനൊപ്പമോ അതിന് മുകളിലോ ഉള്ള പ്രകടനം ആയിരുന്നു വിനായകന്റേത് എന്നാണ് പ്രേക്ഷകാഭിപ്രായം. 

നിരവധി പേരാണ് വിനായകന്റെ പ്രകടനത്തെ പ്രകീർത്തിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ഉണ്ട്. അടുത്തകാലത്ത് ഇറങ്ങിയ സിനിമകളിലെ ഏറ്റവും മികച്ച വില്ലൻ ആണ് വിനായകൻ എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. 

'നോട്ടം കൊണ്ടും അഭിനയം കൊണ്ടും വർമയെ അതിമനോഹരമായി അവതരിപ്പിച്ചു, രജനിയുടെ കരിയറിലെ മികച്ച വില്ലൻ പട്ടികയിൽ വിനായകനും, ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വില്ലൻ വേഷങ്ങളിലൊന്ന്, വില്ലനായി വിനായകൻ ഇംമ്പ്രസ് ചെയ്തു, തലൈവർ- വിനായകൻ രംഗങ്ങൾ ഞെട്ടിപ്പിച്ചു',എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ജയിലറിന് വൻ തോതിലുള്ള പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. രജനിയുടെ മുത്തുവേൽ പാണ്ഡ്യനും മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രവും ശിവരാജ് കുമാറിന്റെ കഥാപാത്രവും ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ നിലവിലെ എല്ലാ റെക്കോർഡുകളും മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

​ഗംഭീര ഓപ്പണിം​ഗ്; യുഎസിൽ 'വാരിസി'നെ പിന്നിലാക്കി 'ജയിലർ', ചരിത്രം കുറിക്കാൻ രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി