ഈ വക്കീൽ നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും; 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ട്രെയിലർ

Published : Oct 23, 2022, 07:21 PM ISTUpdated : Oct 23, 2022, 10:10 PM IST
ഈ വക്കീൽ നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും; 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ട്രെയിലർ

Synopsis

ചിത്രത്തിന്റെ ട്രെയിലർ റിലീസിനെക്കുറിച്ചിറങ്ങിയ പോസ്റ്ററിൽ തന്നെ വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ പ്രത്യേകത ഉളളതായിരിക്കുമെന്ന സൂചനയുണ്ടായിരുന്നു. 

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഏറെ രസകരമായ വക്കീൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്റെ ട്രെയിലർ റിലീസിനെക്കുറിച്ചിറങ്ങിയ പോസ്റ്ററിൽ തന്നെ വിനീത് അവതരിപ്പിക്കുന്ന കഥാപാത്രം ഏറെ പ്രത്യേകത ഉളളതായിരിക്കുമെന്ന സൂചനയുണ്ടായിരുന്നു. 

ചിത്രീകരണത്തിന് മുൻപ് റിലീസ് ചെയ്ത അനൗൺസ്മെന്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിനീത് വീട്ടുതടങ്കലിൽ എന്ന മട്ടിൽ പത്രവാർത്തയുടെ രൂപത്തിൽ പുറത്തിറക്കിയ പോസ്റ്റ്നടൻ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തതാണ് പിന്നീട് ആരാധകർ ഏറ്റെടുത്തത്.

വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തൻവിറാം, ജഗദീഷ് , മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ്ജ് കോര,ആർഷ ചാന്ദിനി ബൈജു , നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

സംഗീത സംവിധാനം, പശ്ചാത്തല സംഗീതം  - സിബി മാത്യൂ അലക്സ്, എഡിറ്റര്‍- നിധിന്‍ രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായിക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രദീപ് മേനോന്‍, അനൂപ് രാജ് എം,കല- വിനോദ് രവീന്ദ്രന്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂം- ഗായത്രി കിഷോര്‍, സ്റ്റില്‍സ്- രോഹിത് എന്‍.കെ, വി വി ചാര്‍ലി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ആന്റണി തോമസ് മങ്കലി, അസിസ്റ്റന്റ് ഡയറക്ടര്‍സ്- അനന്ത കൃഷ്ണന്‍, ജോമി ജോസഫ്, ശ്രീലാല്‍, കെവിന്‍ കരിപ്പേരി. സൗണ്ട് ഡിസൈന്‍- രാജ്കുമാര്‍ പി, വി.എഫ്.എക്‌സ്- എക്‌സല്‍ മീഡിയ, ഡി.ഐ- ശ്രിക് വാര്യര്‍, അറ്റ്മോസ് മിക്സ് - വിപിൻ നായർ, അസ്സോസിയേറ്റ് ക്യാമറമാന്‍- സുമേഷ് മോഹന്‍, ഓഫീസ് നിര്‍വ്വഹണം- വിജീഷ് രവി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, പി ആര്‍ ഒ- എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റല്‍ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍മെന്‍റ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'ആചാരങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി അവർ എന്തും ചെയ്യും'; ത്രസിപ്പിച്ച് 'കുമാരി' ട്രെയിലർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ; 'പ്രകമ്പനം' ടീസർ പുറത്ത്