
ഐശ്വര്യ ലക്ഷ്‍മി നായികയായി എത്തുന് പുതിയ ചിത്രം 'കുമാരി'യുടെ ട്രെയിലർ പുറത്ത്. സസ്പെൻസ് നിറച്ച ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കെട്ടുകഥകളുടെ വിശ്വാസങ്ങളുടെ കഥയാണെന്നും സൂചനകളുണ്ട്. ഐശ്വര്യ, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി തുടങ്ങിയവരുടെ ഗംഭീര പ്രകടനം തന്നെ ചിത്രം നൽകുമെന്ന് ട്രെയിലർ ഉറപ്പിക്കുന്നു.
കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് കുമാരി പറയുന്നത്. സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് 'കുമാരി' കഥ എഴുതിയത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്ററും കളറിസ്റ്റും ശ്രീജിത്ത് സാരംഗ് ആണ്. ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി, പ്രിയങ്ക ജോഫ്, മൃദുല പിനപാല, ജിൻസ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം. ഗോകുല്‍ ദാസാണ് പ്രൊഡക്ഷൻ ഡിസൈനര്‍. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് പ്രേക്ഷകർക്ക് മുന്നിൽ 'കുമാരിയെ അവതരിപ്പിക്കുന്നത്.
അതേസമയം, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടേതായി ഒടുവിൽ റിലീസ് ചെയ് ചിത്രം. ചിത്രം സെപ്റ്റംബര്‍ 30നായിരുന്നു തിയറ്ററുകളില്‍ എത്തിയത്. പൂങ്കുഴലി എന്നാണ് ചിത്രത്തില്‍ ഐശ്വര്യലക്ഷ്മിയുടെ കഥാപാത്രത്തിന്‍റെ പേര്. 'സമുദ്ര കുമാരി' എന്നും പേരുള്ള 'പൂങ്കുഴലി' 'പൊന്നിയിൻ സെല്‍വനി'ലെ നിര്‍ണായകമായ കഥാപാത്രമാണ്. ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന മറ്റൊരു ചിത്രം ഡയറക്ട് ഒടിടി റിലീസിനും തയ്യാറെടുത്തിരിക്കുകയാണ്. 'അമ്മു' എന്ന തെലുങ്ക് ചിത്രം ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഐശ്വര്യ ലക്ഷ്‍മി നായികയായി പ്രീമിയര്‍ ചെയ്യുക.
'കിംഗ് കോലി'; ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം, അഭിനന്ദവുമായി സിനിമ താരങ്ങൾ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ