'തുടക്കം തിളക്കമില്ലായിരുന്നു, നേരിട്ടത് പരിഹാസങ്ങള്‍, ശേഷം അവര്‍ വാഴ്‍ത്തി', ദളപതി വിജയ്‍യെ കുറിച്ച് വിശാല്‍

Published : Jun 22, 2024, 12:07 PM ISTUpdated : Jun 22, 2024, 12:34 PM IST
'തുടക്കം തിളക്കമില്ലായിരുന്നു, നേരിട്ടത് പരിഹാസങ്ങള്‍, ശേഷം അവര്‍ വാഴ്‍ത്തി', ദളപതി വിജയ്‍യെ കുറിച്ച് വിശാല്‍

Synopsis

സിനിമയില്‍ വിജയ് അരങ്ങേറിയപ്പോഴുള്ള ദുരനുഭവത്തെ കുറിച്ച് വിശാല്‍ ഓര്‍ക്കുകയാണ്.  

ദളപതി വിജയ് അമ്പതാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവിലാണ്.  തമിഴ്‍നാട്ടില്‍ മാത്രമല്ല രാജ്യമൊട്ടാകെ ആരാധകരുള്ള താരവുമാണ് വിജയ്. എന്നാല്‍ ഇന്നു കാണുന്ന വിജയ താരത്തിലേക്ക് എത്തുന്നതിനിടയില്‍ ദളപതി നേരിട്ട അവഗണനകള്‍ തുടക്കത്തില്‍ ചെറുതല്ല. സംവിധായകൻ എസ് എ ചന്ദ്രശേഖറിന്റെ മകനായിട്ടും വിജയ്‍ക്ക് മുൻനിരയിലെത്താൻ  കഷ്‍ടപ്പാടുകള്‍ സഹിക്കേണ്ടി വന്നു എന്ന് വിശാല്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

കോളേജ് കാലത്ത് വിജയ് നേരിട്ടതിനെ കുറിച്ച് ധാരണയുണ്ട് എന്ന് ഒരു പഴയ അഭിമുഖത്തില്‍ വിശാല്‍ വ്യക്തമാക്കിയിരുന്നു. വിജയ് അന്ന് കൊളേജില്‍ എന്റെ സഹോദരന്റെ സീനിയറായിരുന്നു. സിനിമയില്‍ വിജയ് അരങ്ങേറിയപ്പോഴുള്ള ദുരനുഭവത്തെ കുറിച്ചും വിശാല്‍ ഓര്‍ക്കുന്നു. വിജയ്‍യുടെ മുഖം കാണാൻ എന്തിന് തിയറ്ററില്‍ പൈസ ചെലവഴിക്കുന്നു എന്നാണ് ഒരിക്കല്‍ ഒരു മാസിക എഴുതിയതടക്കമുള്ള ഭീകരാവസ്‍ഥകള്‍ നേരിട്ടിരുന്നു. സിനിമയില്‍ നിന്ന് വിജയ് പിൻമാറിയില്ല. സിനിമകള്‍ കുറച്ച് വിജയ്‍ ചെയ്‍തതിന് ശേഷം അതേ മാസിക പൊസീറ്റാവായും എഴുതി. അതാണ് വിജയ്‍യുടെ വിജയം. വിജയ് ഉയരങ്ങളിലേക്ക് പോകുന്നത് സാക്ഷിയാകാൻ തനിക്ക് കഴിഞ്ഞെന്നും വിജയം എളുപ്പമായിരുന്നില്ല എന്നും അതിനായി പ്രയത്നിക്കുകയായിരുന്നു എന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു.

ദ ഗോട്ടാണ് വിജയ് നായകനായ ചിത്രമായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവാണ്. കേരളത്തിലാണ് വിജയ് നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. ദ ഗോട്ടും ഒരു ഹിറ്റ് ചിത്രമാകും എന്നാണ് പ്രതീക്ഷകള്‍.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ  620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: ഒന്നല്ല, രണ്ട് വിജയ്, ത്രസിപ്പിക്കാൻ ദ ഗോട്ട്, ആവേശമുയര്‍ത്തുന്ന ആക്ഷൻ ചേസുമായി വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം