50ാം വയസില്‍ വിജയ്; ദളപതിയുടെ കരിയര്‍ മാറ്റിമറിച്ച ആ മൂന്ന് മലയാള ചിത്രങ്ങള്‍ !

Published : Jun 22, 2024, 10:19 AM ISTUpdated : Jun 22, 2024, 10:20 AM IST
50ാം വയസില്‍ വിജയ്; ദളപതിയുടെ കരിയര്‍ മാറ്റിമറിച്ച ആ മൂന്ന് മലയാള ചിത്രങ്ങള്‍ !

Synopsis

വിജയിയുടെ കരിയറില്‍ തിരിഞ്ഞ് നോക്കിയാല്‍‌ കരിയറിലെ വഴിത്തിരിവുകളായ പല ചിത്രങ്ങളും റീമേക്കുകളാണ് എന്ന് കാണാം. ഇത്തരത്തില്‍ വിജയിയുടെ കരിയര്‍ മാറ്റിയ റീമേക്കുകള്‍ ഏതെല്ലാം എന്ന് പരിശോധിക്കാം. 

ദളപതി എന്ന് തമിഴ് പ്രേക്ഷകര്‍ വിളിക്കുന്ന വിജയ് തന്‍റെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. രാഷ്ട്രീയ പ്രവേശനത്തോടെ തന്‍റെ കരിയറിലെ ഒരു നിര്‍ണ്ണായക കാലത്തിലൂടെയാണ് വിജയ് കടന്നു പോകുന്നത്. വിജയിയുടെ കരിയറില്‍ തിരിഞ്ഞ് നോക്കിയാല്‍‌ കരിയറിലെ വഴിത്തിരിവുകളായ പല ചിത്രങ്ങളും റീമേക്കുകളാണ് എന്ന് കാണാം. ഇത്തരത്തില്‍ വിജയിയുടെ കരിയര്‍ മാറ്റിയ റീമേക്കുകള്‍ ഏതെല്ലാം എന്ന് പരിശോധിക്കാം. അതില്‍ മൂന്ന് പ്രധാനപ്പെട്ട മലയാള ചിത്രങ്ങളും ഉള്‍പ്പെടുന്നു.

കാതല്ക്ക് മര്യാദെ

മലയാളത്തിൽ 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമയാണ് തമിഴിൽ കാതലുക്ക് മര്യാദെ
എന്ന പേരിൽ റീമേക്ക് ചെയ്തത്. ഈ രണ്ട് ചിത്രങ്ങളും ഫാസിലാണ് സംവിധാനം ചെയ്തത്. ഇത് തമിഴില്‍ വന്‍ ഹിറ്റായിരുന്നു.

നിനത്തെന്‍ വന്തേ

1996 ല്‍ ഇറങ്ങിയ തെലുങ്ക് ചിത്രം പെല്ലി സന്‍ഡെയ് എന്ന് ചിത്രമാണ് വിജയ് നായകനായി 1998 ല്‍ നിനത്തെന്‍ വന്തേ എന്ന പേരില്‍ തമിഴില്‍ എടുത്തത്. 

പ്രിയമാനവളെ

വിജയ് സിമ്രാന്‍ എന്നിവര്‍ അഭിനയിച്ച് ഹിറ്റായ പ്രിയമാനവളെ  എന്ന ചിത്രം 1996 ല്‍ ഇറങ്ങിയ നാഗാര്‍ജ്ജുന  നായകനായ പവിത്ര ബന്ധ എന്ന ചിത്രത്തിന്‍റെ റീമേക്കാണ്.

ഫ്രണ്ട്സ്

1999 ല്‍ മലയാളത്തില്‍ വന്‍ വിജയമായ സിദ്ദിഖിന്‍റെ ഫ്രണ്ടസ് അതേ പേരില്‍ തന്നെ തമിഴില്‍ 2001 ല്‍ എടുത്തു. വിജയ് സൂര്യ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി. വന്‍ വിജയമായിരുന്നു ഈ ചിത്രം. സിദ്ദിഖ് തന്നെയായിരുന്നു സംവിധാനം

ബദ്രി

പവന്‍ കല്ല്യാണ്‍ നായകനായി തെലുങ്കില്‍ വന്‍ ഹിറ്റായ തമ്മുടു എന്ന ചിത്രം 2001ല്‍ ബദ്രി എന്ന പേരില്‍ വിജയ് നായകനായി തമിഴില്‍‍ റീമേക്ക് ചെയ്തു.

യൂത്ത്

ചിരു നവത്തൂ എന്ന പേരില്‍ 2000 ത്തില്‍ ഇറങ്ങിയ തെലുങ്ക് ചിത്രമാണ് വിജയ് നായകനായി 2002 ഇറങ്ങിയ തമിഴ് ചിത്രം യൂത്ത്.

വസീഗര

നുവൂ നാക്കൂ നച്ചാവു എന്ന വെങ്കിടേഷ് നായകനായി 2001  ഇറങ്ങിയ തെലുങ്ക് ഹിറ്റ് ചിത്രമാണ് തമിഴില്‍ വിജയ് നായകനായി എത്തിയ വസീഗര എന്ന ചിത്രമായത്. 

ഗില്ലി

വിജയിയുടെ കരിയറിലെ വഴിത്തിരിവായ ഗില്ലി എന്ന ചിത്രം 2004 ഇറങ്ങി. ഇത് സംവിധാനം ചെയ്തത് ധരണിയാണ്. ഒക്കഡു എന്ന മഹേഷ് ബാബു നായകനായ തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കാണ് ഈ ചിത്രം. 

ആദി

2006 ല്‍ ഇറങ്ങിയ വിജയ് ചിത്രം ആദി തെലുങ്ക് ചിത്രം അതനോക്കാടെയുടെ റീമേക്കാണ് 2005ലാണ് ഈ ചിത്രം ഇറങ്ങിയത്.

പോക്കിരി

വിജയ്-പ്രഭുദേവ കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പോക്കിരി. മഹേഷ് ബാബു നായകനായ അതേ പേരിൽ തെലുങ്കില്‍ ഇറങ്ങിയ ചിത്രത്തിന്‍റെ തമിഴ് റീമേക്കാണ്.

വില്ല്

ബോബി ഡിയോള്‍ പ്രധാന വേഷത്തില്‍ എത്തിയ സോള്‍ജ്യര്‍ എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്കായിരുന്നു വിജയ് പ്രഭുദേവ കൂട്ടുകെട്ടില്‍ വന്ന വില്ല് എന്ന ചിത്രം. നയന്‍താര ആയിരുന്നു നായിക.

കാവലന്‍

ദിലീപ് നായകനായി മലയാളത്തില്‍ എടുത്ത ബോഡി ഗാര്‍ഡ് എന്ന ചിത്രമാണ് കാവലന്‍ എന്ന പേരില്‍ തമിഴില്‍ എടുത്തത്. സിദ്ദിഖ് തന്നെയായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍.

വേലായുധം

മോഹൻരാജയുടെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ വേലായുധം എന്ന സിനിമയിൽ വിജയ് ഒരു സൂപ്പർ ഹീറോ ആയി അഭിനയിച്ചിരുന്നു. 2000ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ അസദിൻ്റെ റീമേക്കാണ് ഇത്.

നന്‍പന്‍

രാജ് കുമാര്‍ ഹിരാനിയുടെ വിഖ്യാത ചിത്രം 3 ഇഡിയറ്റ്സിന്‍റെ തമിഴ് റീമേക്കാണ് നന്‍പന്‍ എന്ന പേരില്‍ ഷങ്കര്‍ സംവിധാനം ചെയ്തത് ചിത്രം വലിയ വിജയമായിരുന്നു.

ഒന്നല്ല, രണ്ട് വിജയ്, ത്രസിപ്പിക്കാൻ ദ ഗോട്ട്, ആവേശമുയര്‍ത്തുന്ന ആക്ഷൻ ചേസുമായി വീഡിയോ പുറത്ത്

അന്തരിച്ച സഹോദരി ഭവതാരിണിയുടെ ശബ്ദത്തില്‍ ഗാനവുമായി യുവന്‍; ദ ഗോട്ട് പുതിയ ഗാനം വരുന്നു
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇതുവരെ കണ്ടതല്ല, കൊടൂര വില്ലൻ ഇവിടെയുണ്ട്..'; ആവേശമായി പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി2' ക്യാരക്ടർ പോസ്റ്റർ
സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ?; അണ്ണാമലൈയോടൊപ്പം ഉണ്ണി മുകുന്ദൻ