'മാര്‍ക്ക് ആന്റണി' രസിപ്പിക്കും, വിശാല്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

By Web TeamFirst Published Jan 27, 2023, 8:34 AM IST
Highlights

വിശാലിന് സ്റ്റൈലൻ മേയ്ക്കോവറാണ് ചിത്രത്തിലുള്ളത്.

വിശാല്‍ നായകനായി 'മാര്‍ക്ക് ആന്റണി'യെന്ന ചിത്രം പ്രഖ്യാപനം തൊട്ടേ ശ്രദ്ധയാകര്‍ഷിരുന്നു. വിശാലിന്റെ സ്റ്റൈലൻ മേയ്‍ക്കോവര്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നു. 'മാര്‍ക്ക് ആന്റണി' എന്ന പുതിയ ചിത്രത്തിന്റെ അപ്‍ഡേഷനുകള്‍ക്ക് വലിയ സ്വീകാര്യതയുമാണ്. ആരാധകരുടെ കാത്തിരിപ്പിനറെ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ചിത്രത്തിന്റെ വ്യത്യസ്‍തമായ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

തെലുങ്ക് നടൻ സുനിലും, എസ് ജെ സൂര്യയുമാണ് വിശാലിന് ഒപ്പം പോസ്റ്ററിലുള്ളത്. 'തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് 'മാര്‍ക്ക് ആന്റണി'യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

is nearing the finish line … pic.twitter.com/583kHFuCkW

— G.V.Prakash Kumar (@gvprakash)

ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'മാര്‍ക്ക് ആന്റണി'. എസ് വിനോദ് കുമാറാണ് നിര്‍മാണം.

വിശാല്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ലാത്തി'യാണ്. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഒരു ആക്ഷൻ എന്റര്‍ടെയ്‍നര്‍ ആയിട്ടാണ് ചിത്രം എത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിച്ചിരിക്കുന്നത്. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. തിരക്കഥ എഴുതിയിരുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് നിര്‍മാണം. ബാല ഗോപി എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആയ ചിത്രത്തിന്റെ സംഗീത സംവിധാനം യുവ ശങ്കര്‍ രാജയായിരുന്നു.

Read More: ധനുഷിന്റെ 'വാത്തി'ക്കായി കാത്ത് ആരാധകര്‍, ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

click me!