Asianet News MalayalamAsianet News Malayalam

ധനുഷിന്റെ 'വാത്തി'ക്കായി കാത്ത് ആരാധകര്‍, ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

വെങ്കി അറ്റ്‍ലൂരിയാണ് ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകൻ.

Dhanush starrer new film Vaathi republic day poster out
Author
First Published Jan 26, 2023, 5:41 PM IST

ധനുഷ് നായകനായി അഭിനയിക്കുന്ന  പുതിയ ചിത്രം 'വാത്തി'ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. റിപ്പബ്ലിക് ഡേ ആശംസകള്‍ ചേര്‍ന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

തമിഴ്‍നാട്ടില്‍ 'വാത്തി' എന്ന ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്‍സ് സ്വന്തമാക്കിയ 7 സ്‍ക്രീൻ സ്റ്റുഡിയോ വൻ പ്രമോഷണാണ് നടത്താൻ പോകുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 'വാത്തി'ക്കായി ധനുഷ് എഴുതിയ ഗാനം ഓണ്‍ലൈനില്‍ ഹിറ്റായി മാറിയിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

'നാനേ വരുവേൻ' എന്ന ചിത്രമാണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്. സെല്‍വരാഘവൻ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. ധനുഷിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ നേടാനായിരുന്നു. ബോക്സ് ഓഫീസില്‍ ചിത്രം മോശമല്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു.

ചിത്രത്തിലെ ഗാനങ്ങളും റിലീസിന് മുന്നേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'സാനി കായിദ'ത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. 'നാനേ വരുവേൻ' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്‍റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡിയാണ്.

Read More: തുടക്കം ഗംഭീരം, 'പഠാന്' ആദ്യ ദിവസം കേരളത്തില്‍ നിന്ന് നേടാനായത്

Follow Us:
Download App:
  • android
  • ios