'രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്'; നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

Published : May 04, 2025, 09:25 AM ISTUpdated : May 04, 2025, 10:03 AM IST
'രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്'; നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി

Synopsis

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ലയാള ചലച്ചിത്ര നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അഞ്ജലിയും വിഷ്ണുവും വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രിയ താരം വിഷ്ണുവിനും അഞ്ജലിക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോൾ, അശ്വിൻ കുമാർ, ഗണപതി തുടങ്ങി താരങ്ങളും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങൾ, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികിൽ' എന്നാണ് വിവാഹ വീഡിയോയ്ക്ക് ഒപ്പം ഇരുവരും കുറിച്ചിരുന്നത്. 

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് വിഷ്ണു ​ഗോവിന്ദൻ. ചിത്രത്തിലെ ജോബി എന്ന കഥാപാത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ 2017ൽ ആയിരുന്നു മെക്സിക്കൻ അപാരത റിലീസ് ചെയ്തത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രത്തിൽ നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ജിനോ ജോൺ എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 

വിഷ്ണു വിനയ്, ലിയോണ ലിഷോയ്, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെ വിഷ്ണു സംവിധാന അരങ്ങേറ്റവും നടത്തിയിരുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും വിഷ്ണു ആയിരുന്നു. മിസ്റ്റർ & മിസ് റൗഡി, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഉപചാരപൂർവ്വം ​ഗുണ്ടജയൻ, കുറി, അറ്റന്‍ഷന്‍ പ്ലീസ്, ജിഗർതണ്ടാ ഡബിൾ എക്സ് തുടങ്ങി ഒട്ടനവധി സിനിമകളിൽ വിഷ്ണു ​ഗോവിന്ദൻ ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. അലയൻസ് ടെക്നോളജിയില്‍ ജോലി ചെയ്യുന്ന ആളാണ് അഞ്ജലി.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍