'ആ ലിങ്കും ചോദിച്ച് ആരും വിളിക്കരുത്'; ഫേസ്ബുക്ക് ഹാക്ക് ആയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ

Published : Apr 23, 2024, 04:26 PM ISTUpdated : Apr 23, 2024, 04:41 PM IST
'ആ ലിങ്കും ചോദിച്ച് ആരും വിളിക്കരുത്'; ഫേസ്ബുക്ക് ഹാക്ക് ആയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ

Synopsis

നിലവിൽ തന്റെ പേജിൽ വരുന്ന ഫോട്ടോകൾക്കോ വീഡിയോകൾക്കോ താൻ ഉത്തരവാദി അല്ലെന്നും നടൻ പറയുന്നുണ്ട്. 

കൊച്ചി: തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ദിവസമാണ് ഹാക്ക് ആയതെന്നും പരാതി നൽകുകയും പേജ് റിക്കവറി ചെയ്യാനുള്ള കാര്യങ്ങൾ നടക്കുകയാണെന്നും വിഷ്ണു ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. നിലവിൽ തന്റെ പേജിൽ വരുന്ന ഫോട്ടോകൾക്കോ വീഡിയോകൾക്കോ താൻ ഉത്തരവാദി അല്ലെന്നും നടൻ പറയുന്നുണ്ട്. 

"അങ്ങനെ എന്റെ ഫേസ്ബുക്ക് പേജും ഹാക്ക് ആയിരിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന പേജ് ഇന്നലെ ആരോ ഹാക്ക് ചെയ്തു. അതെന്നെ അറിയിക്കാനായി ഒരുപാട് സുഹൃത്തുക്കൾ വിളിക്കയും മെസേജ് അയക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ തന്നെ പരാതിയ നൽകിയിട്ടുണ്ട്. പേജ് റിക്കവറി ചെയ്യാനുള്ള പ്രോസസ് ഒരു വശത്ത് നടക്കുകയാണ്. ഇപ്പോൾ എന്റെ പേജിൽ വരുന്ന ഫോട്ടോകൾക്കോ വീഡിയോകൾക്കോ ഞാൻ ഉത്തരവാദി അല്ല. ദയവ് ചെയ്ത് ആ വീഡിയോയുടെ ലിങ്കും ചോദിച്ച് ആരും എന്നെ വിളിക്കരുത്. അത് ഞാനല്ല. ഹാക്ക് ചെയ്തവരാണ് അതൊക്കെ പോസ്റ്റ് ചെയ്യുന്നത്. താങ്ക്യൂ", എന്നാണ് വിഷ്ണു വീഡിയോയിൽ പറഞ്ഞത്. മേശം വീഡിയോകളും ഫോട്ടോകളുമാണ് നിലവിൽ വിഷ്ണുവിന്റെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നത്. 

അതേസമയം, 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രമാണ് വിഷ്മു ഉണ്ണികൃഷ്ണന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സോഹൻ സീനുലാൽ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സോഹൻ സീനുലാൽ തന്നെ ആയിരുന്നു നിര്‍വഹിച്ചത്. ഡാൻസും പാട്ടുമൊക്കെയായി ആഘോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന കുറച്ച് യുവാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. 

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി