പുഷ്പ 2 മെയ് ആദ്യം തന്നെ വന്‍ അപ്ഡേറ്റ് വരുന്നു; ആവേശത്തില്‍ ആരാധകര്‍

Published : Apr 23, 2024, 02:27 PM IST
പുഷ്പ 2 മെയ് ആദ്യം തന്നെ വന്‍ അപ്ഡേറ്റ് വരുന്നു; ആവേശത്തില്‍ ആരാധകര്‍

Synopsis

 മൈത്രി മൂവി മേക്കഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഉത്തരേന്ത്യൻ വിതരണാവകാശം വിറ്റത് വലിയ വാര്‍ത്തയായിരുന്നു. 

ഹൈദരാബാദ്: ടോളിവുഡ് താരം അല്ലു അർജുൻ നായകനായി എത്തി 2021 റിലീസായ പുഷ്പ: ദ റൈസ് പാർട്ട് 1 ഒരു ഫിനോമിനല്‍ ഹിറ്റായിരുന്നു. സുകുമാർ സംവിധാനം ചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ ഹിറ്റായി. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുഷ്പ2 ദ റൂള്‍ ഒരുങ്ങുകയാണ്. അല്ലുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് പുത്തന്‍ ലുക്കിലുള്ള അല്ലുവിന്‍റെ ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു

ഇപ്പോള്‍ ഇതാ ചിത്രത്തിലെ ആദ്യത്തെ ഗാനം മെയ് ആദ്യവാരത്തില്‍ പുറത്തിറങ്ങും എന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്ലു അര്‍ജുന്‍റെയും രശ്മികയുടെയും ഒരു റൊമാന്‍റിക്ക് ഗാനാമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ചന്ദ്ര ബോസാണ് ഗാനം എഴുതിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം.

അതേ സമയം . മൈത്രി മൂവി മേക്കഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഉത്തരേന്ത്യൻ വിതരണാവകാശം വിറ്റത് വലിയ വാര്‍ത്തയായിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗം അനിൽ തദാനി വിതരണത്തിന് എടുത്തുവെന്നാണ് പിങ്ക്വില്ലയുടെ റിപ്പോർട്ട് അവകാശപ്പെടുന്നു. 200 കോടി രൂപയുടെ റെക്കോർഡ് ബ്രേക്കിംഗ് പ്രീ-റിലീസ് കറാറിലാണ് പുഷ്പ 2 ഉത്തരേന്ത്യൻ തിയറ്റർ അവകാശം ചലച്ചിത്ര വിതരണക്കാരനായ അനിൽ തദാനി സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

“പുഷ്പ 2 ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമയാണ്, പ്രീ-റിലീസ് ബിസിനസിനെ സംബന്ധിച്ചിടത്തോളം ഓള്‍ ടൈം റെക്കോഡാണ് 200 കോടി. തിയറ്റർ അവകാശം സ്വന്തമാക്കാൻ അനിൽ തദാനി 200 കോടി രൂപ മുൻകൂറായി പൂര്‍ണ്ണമായും നല്‍കിയാണ് ചിത്രം വിതരണത്തിന് എടുക്കുന്നത്" - ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതേ സമയം നിര്‍മ്മാതാക്കള്‍ക്ക് വന്‍ ലാഭമാണ് ഈ ഡീല്‍ എന്നാണ് ടോളിവുഡിലെ സംസാരം. 200 കോടിക്ക് അടുത്താണ് ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ്. അത് ചിത്രം റിലീസാകും മുന്‍പ് തന്നെ പുഷ്പ 2 തിരിച്ചുപിടിച്ചുവെന്നാണ് സംസാരം. അതേ സമയം ഒടിടി ഡീല്‍ അടക്കം ഇതിനകം ലോക്കായതിനാല്‍ പുഷ്പ 2 ടേബിള്‍ പ്രോഫിറ്റോടെയാണ് വരുന്ന ആഗസ്റ്റ് 15ന് റിലീസാകുക എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. 

'മിന്നൽ മുരളി' ഗ്രാഫിക് നോവല്‍ പുറത്തിറങ്ങി; പുതിയ കഥ, പുതിയ ദൗത്യം

അപര്‍ണ ദാസിന്‍റെ ഹല്‍ദി; വര്‍ണ്ണാഭമായ ചിത്രങ്ങള്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക
'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക