'ഞാൻ എങ്ങും പോകുന്നില്ല', ഹിന്ദി സിനിമയില്‍ വിശദീകരണവുമായി യാഷ്

Published : Jun 23, 2023, 10:19 AM IST
'ഞാൻ എങ്ങും പോകുന്നില്ല', ഹിന്ദി സിനിമയില്‍ വിശദീകരണവുമായി യാഷ്

Synopsis

രാവണനായി വേഷമിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തയില്‍ പ്രതികരണവുമായി യാഷ്.

'കെജിഎഫ്' എന്ന ഹിറ്റ് കന്നഡ ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ആരാധകരെ നേടിയ നടനാണ് യാഷ്. യാഷിന്റെ അടുത്ത ചിത്രം ഏതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. യാഷ് ബോളിവുഡിലേക്ക് പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യാഷ്.

കഠിനാദ്ധ്വാനത്തില്‍ നേടിയ പണംകൊണ്ടാണ് ആളുകള്‍ സിനിമ കാണുന്നത്. ആ പണത്തെ ഞാൻ വിലമതിക്കുന്നു. ഞങ്ങൾ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയുമാണ് പ്രവർത്തിക്കുന്നത്, കാരണം രാജ്യം മുഴുവൻ ഞങ്ങളെ ഉറ്റുനോക്കുന്നുണ്ട്. എന്റെ ഉത്തരവാദിത്തമെന്തെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങള്‍ കുറച്ചായി കഠിനാധ്വാനം ചെയ്യുകയാണ്. ഞങ്ങള്‍ എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇത് പെട്ടെന്ന് തന്നെ സംഭവിക്കും. തുടക്കത്തില്‍ ഞാൻ പറഞ്ഞതുപോലെ, വിനോദിപ്പിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണ്, അതിനായി ശ്രമിക്കുകയും അത് നിറവേറ്റുകയും ചെയ്യും. ഞങ്ങള്‍ വൈകാതെ തന്നെ വരും. എവിടേയ്‍ക്കും ഞാൻ പോകുന്നില്ല. എന്റെ ജോലി എല്ലാവരെയും തനിക്കരികിലേക്ക് വരാൻ പ്രേരിപ്പിക്കുന്നതാണ് എന്നും യാഷ് മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് വേഷമിടുന്നു എന്നായിരുന്നു അടുത്തിടെ വാര്‍ത്തകള്‍ വന്നത്. രാമായണത്തെ ആസ്‍ദമാക്കി ബോളിവുഡില്‍ ഒരുക്കുന്ന ചിത്രത്തില്‍ രാവണനായിട്ടായിരിക്കും യാഷ് വേഷമിടുക എന്നായിരുന്നു റിപ്പോര്‍ട്ട്. രാമനായി രണ്‍ബിര്‍ കപൂര്‍ ആയിരിക്കും ചിത്രത്തില്‍ വേഷമിടുക എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ആ ഓഫര്‍ അപ്പോള്‍ തന്നെ യാഷ് നിരസിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആരാധകരുടെ ആഗ്രഹം അനുസരിച്ച് മാത്രമേ താൻ വേഷങ്ങള്‍ തെരഞ്ഞെടുക്കൂ എന്നാണ് യാഷിന്റെ നിലപാട്. അതിനാല്‍ ഇപ്പോള്‍ താൻ നെഗറ്റീവ് കഥാപാത്രം ചെയ്യുന്നില്ലെന്നാണ് യാഷ് അറിയിച്ചത്. എന്തായാലും യാഷിന്റെ ആരാധകര്‍ ഈ വാര്‍ത്തയില്‍ സന്തോഷിച്ചിരുന്നു. യാഷിനെ നായകനായി കാണാൻ തന്നെയാണ് താരത്തിന്റെ ആരാധകര്‍ ആഗ്രഹിക്കുന്നത് എന്നുമായിരുന്നു റിപ്പോര്‍ട്ട്.

Read More: ഡിറ്റക്ടീവായി വിദ്യാ ബാലൻ, 'നീയതി'ന്റെ ട്രെയിലര്‍ പുറത്ത്

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ