'ഡബിള്‍ റോളെ'ന്ന് തോന്നിപ്പിച്ച സഹോദരന്മാര്‍; 'ഭരതനാട്യം' ഒടിടി റിലീസിലെ കൈയടിയില്‍ നന്ദി പറഞ്ഞ് നടന്മാര്‍

Published : Oct 03, 2024, 12:11 PM IST
'ഡബിള്‍ റോളെ'ന്ന് തോന്നിപ്പിച്ച സഹോദരന്മാര്‍; 'ഭരതനാട്യം' ഒടിടി റിലീസിലെ കൈയടിയില്‍ നന്ദി പറഞ്ഞ് നടന്മാര്‍

Synopsis

ചിത്രത്തില്‍ സായ് കുമാര്‍ അവതരിപ്പിച്ച ഭരതന്‍ നായരുടെ മക്കള്‍ കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്

തിയറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെപോയി, എന്നാല്‍ ഒടിടി റിലീസ് സമയത്ത് കൈയടി നേടുന്ന ചില ചിത്രങ്ങളുണ്ട്. അതിലൊന്നാണ് സമീപകാലത്ത് ഒടിടിയില്‍ എത്തിയ ഭരതനാട്യം എന്ന ചിത്രം. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഓഗസ്റ്റ് അവസാനം തിയറ്ററുകളിലെത്തിയ ചിത്രം സെപ്റ്റംബര്‍ ഒടുവിലാണ് ഒടിടിയില്‍ എത്തിയത്. ഒടിടി റിലീസിന് ശേഷം ലഭിക്കുന്ന അഭിനന്ദനങ്ങളില്‍ നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിലെ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തിയ ഇരട്ട സഹോദരങ്ങള്‍.

ചിത്രത്തില്‍ സായ് കുമാര്‍ അവതരിപ്പിച്ച ഭരതന്‍ നായര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തിന് രണ്ട് വിവാഹ ബന്ധങ്ങളിലായി രണ്ട് ആണ്‍മക്കള്‍ ഉണ്ട്. കാണാന്‍ ഒരേപോലെയുള്ള ഈ കഥാപാത്രങ്ങളുടെ പേരുകള്‍ അരുണ്‍ ഘോഷ്, അജയ് ഘോഷ് എന്നിങ്ങനെയാണ്. ഇരട്ട സഹോദരന്മാരായ ജിവിന്‍ റെക്സും ജിനില്‍ റെക്സുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരോടുള്ള തങ്ങളുടെ നന്ദി അറിയിച്ചിരിക്കുകയാണ് അവര്‍. സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പിലൂടെയാണ് അവര്‍ നന്ദി അറിയിച്ചിരിക്കുന്നത്.

ഹലോ ഫ്രണ്ട്സ്, അരുൺ ഘോഷും അജയ്‌ ഘോഷുമാണ്. ഒടിടി റിലീസിന് ശേഷം ഭരതനാട്യം ഒരുപാട് പേർ കാണുന്നു എന്നറിഞ്ഞതിൽ സന്തോഷം. മുഴുനീള കഥാപാത്രങ്ങളായി വന്ന ഞങ്ങളുടെ ആദ്യ സിനിമയാണ്. മിക്ക പോസ്റ്റുകളിലും കമന്റ്‌ സെക്ഷനുകളിലും ഞങ്ങളെ കുറിച്ച് നിങ്ങൾ പറഞ്ഞതെല്ലാം വായിച്ചു. ഒരുപാട് നന്ദി. സിനിമ കാണാത്ത ഒരുപാട് പേർ ഇപ്പോഴും ഉണ്ടാകും. എല്ലാവരും കാണുക. സപ്പോർട്ട് ചെയ്യുക. സിനിമ നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പ് തരാം. സ്നേഹത്തോടെ ജിവിൻ റെക്സ് & ജിനിൽ റെക്സ്, അവര്‍ കുറിച്ചു.

ALSO READ : പെരുമാള്‍ മുരുകന്‍റെ 'കൊടിത്തുണി' ഇനി സിനിമ; മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഒഫിഷ്യല്‍ സെലക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ