'പണി' നായിക അഭിനയ വിവാഹിതയാകുന്നു; 15 വര്‍ഷത്തോളം നീണ്ട പ്രണയം വിവാഹത്തിലേക്ക്

Published : Mar 10, 2025, 01:34 PM ISTUpdated : Mar 10, 2025, 01:35 PM IST
'പണി' നായിക അഭിനയ വിവാഹിതയാകുന്നു; 15 വര്‍ഷത്തോളം നീണ്ട പ്രണയം വിവാഹത്തിലേക്ക്

Synopsis

നടി അഭിനയ വിവാഹിതയാകുന്നു. ബാല്യകാലം മുതലുള്ള സുഹൃത്തിനെയാണ് താരം വിവാഹം ചെയ്യുന്നത്. 15 വർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തുന്നത്.

കൊച്ചി: നടി അഭിനയ വിവാഹിതയാകുന്നു. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിലൂടെ വിവാഹം നിശ്ചയിച്ച കാര്യം അറിയിച്ചത്. ബാല്യകാലം മുതല്‍ പരിചയമുള്ള സുഹൃത്തിനെയാണ് അഭിനയ വിവാഹം കഴിക്കുന്നത്. പതിനഞ്ച് വര്‍ഷത്തെ സൌഹൃദമാണ് ഒടുവില്‍ താലികെട്ടിലേക്ക് എത്തുന്നത്. 

അമ്പല മണി അടിക്കുന്ന ഇരുവരുടെയും കൈകളാണ് അഭിനയ പങ്കുവച്ചിരിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിക്കുന്നുവെന്ന് നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. 

ജന്മന സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത അഭിനയ ഈ പരിമിതികളെ മറികടന്നാണ് തെന്നിന്ത്യന്‍ ഭാഷകളില്‍ വിവിധ ചിത്രങ്ങളില്‍ തന്‍റെ സാന്നിധ്യം അറിയിച്ചത്. തമിഴില്‍ സമുദ്രകനി സംവിധാനം ചെയ്ത നാടോടികളാണ് അഭിനനയുടെ ആദ്യ ചിത്രം. ഇതുവരെ 58 ചിത്രങ്ങളില്‍ അഭിനയ അഭിനയിച്ചിട്ടുണ്ട്. ഒരു നര്‍ത്തകി കൂടിയാണ് അഭിനയ. 

മലയാളത്തില്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ പണി എന്ന ചിത്രത്തിലാണ് അവസാനം അഭിനയ അഭിനയിച്ചത്. ഈ ചിത്രത്തിന്‍റെ പ്രമോഷനിടെ തനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ടെന്നും പതിനഞ്ച് കൊല്ലമായി നീളുന്ന ബന്ധമാണെന്ന് അഭിനയ പറഞ്ഞിരുന്നു.

അച്ഛന്‍റെ പ്രായമായിരുന്നു അയാള്‍ക്ക്, മലയാളത്തിലെ പ്രമുഖ സംവിധായകന്‍: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

ദിയയ്ക്കിത് അഞ്ചാം മാസം, ജൂലൈയിൽ കുഞ്ഞുവരും, പേര് തപ്പിക്കൊണ്ടിരിക്കുന്നു; സിന്ധു കൃഷ്ണ

PREV
click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്
'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ