'ദേവിയുടെ രൗദ്രരൂപം പോലെ, ആ ​ഗത്തൊന്ന് വേറെയാണ്'; ബ്ലാസ്റ്റിലെ സാരി ഫൈറ്റിനെ കുറിച്ച് അഭിരാമി

Published : Jun 05, 2026, 04:14 PM IST
abhirami

Synopsis

നടി അഭിരാമി തൻ്റെ പുതിയ ചിത്രമായ ‘ബ്ലാസ്റ്റി’ൽ സാരിയുടുത്ത് ചെയ്ത സംഘട്ടന രംഗങ്ങളിലൂടെ ശ്രദ്ധ നേടുന്നു. സാരിയിൽ ഫൈറ്റ് ചെയ്യുന്നതിന് ഒരു പ്രത്യേക ശക്തിയുണ്ടെന്ന് അവർ പറയുന്നു.

വതാരകയായി തുടങ്ങി പിന്നീട് മലയാള സിനിമയിൽ എത്തിയ താരമാണ് അഭിരാമി. പത്രം എന്ന ചിത്രത്തിലൂടെ ആരംഭിച്ച കരിയറിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്ത താരം, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മമ്മൂട്ടി, പ്രഭു, കമൽഹാസൻ തുടങ്ങിയവരോടൊപ്പം നായികയായി തിളങ്ങിയിരുന്നു. ഇന്നും അഭിനയവുമായി മുന്നോട്ട് പോകുന്ന താരത്തിന്റെ ബ്ലാസ്റ്റ് എന്ന ചിത്രം ഏറെ സ്വീകാര്യത നേടിയിരിക്കുകയാണ്.

അർജുൻ സർജ നായകനായി എത്തിയ ചിത്രത്തിൽ നീലവേണി എന്ന കഥാപാത്രത്തെയാണ് അഭിരാമി അവതരിപ്പിച്ചത്. സിനിമയിൽ അഭിരാമി നിരവധി ഫൈറ്റുകൾ ചെയ്യുന്നുണ്ട്. എല്ലാം സാരി ധരിച്ചാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. എന്നിട്ടും കറക്ട് സ്വാ​ഗും പവറുമൊക്കെയായി അഭിരാമി ഫൈറ്റ് ചെയ്യുന്നത് കണുമ്പോൾ മലയാളികൾക്കും അഭിമാനം ഏറെയാണ്. ഇപ്പോഴിതാ സാരിയിലെ ഫൈറ്റിനെ കുറിച്ച് അഭിരാമി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

"ഫൈറ്റ് ചെയ്യുമ്പോൾ സാരിയില്‍ കിട്ടുന്നൊരു ഫയറ് വേറൊന്നിലും കിട്ടില്ല. നമുക്കൊരു ദേവിയുടെ രൗദ്രരൂപമൊക്കെ കാണുന്ന ആ ഒരു ഫീല്‍ ആണ് കിട്ടുന്നത്. അതിന്‍റെ പരിമിതികളും ഉണ്ട്. ഫൈറ്റ് കൊറിയോഗ്രഫിയും അത്രയും ബുദ്ധിമുട്ടായിരുന്നു. അപ്പര്‍ ബോഡി മാത്രമെ കൂടുതലും ഉപയോഗിക്കാന്‍ പറ്റൂ. ഇന്ത്യന്‍ കോണ്‍ടക്സില്‍ വച്ച് നോക്കുമ്പോള്‍ സാരിയുടെ ഒരു സ്റ്റൈല്‍, ഗത്ത് ഒന്ന് വേറെ തന്നെയാണ്. സിനിമയ്ക്ക് വേണ്ടി ഞാൻ കാരട്ടെ ട്രെയിൻ ചെയ്തിരുന്നു", എന്നായിരുന്നു അഭിരാമിയുടെ വാക്കുകൾ.

സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്ലാസ്റ്റ്. മെയ് 28ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ആദ്യ ഷോ മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. 37 കോടിയ്ക്കടുത്ത് കളക്ഷൻ നേടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. കേരളത്തിലും ബ്ലാസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രാം ചരണിന്റെ ഏറ്റവും ഉയര്‍ന്ന കളക്ഷൻ, പെദ്ധിയുടെ ഓപ്പണിംഗ് കണക്കുകള്‍ പുറത്തുവിട്ട് നിര്‍മാതാക്കള്‍
'അതൊരു സര്‍പ്രൈസ് ആണ്'; മോഹന്‍ലാല്‍ നായകനാവുന്ന 'അതിമനോഹര'ത്തെക്കുറിച്ച് നിര്‍മ്മാതാവ്