'വേട്ടൈയന്‍' ഡബ്ബിം​ഗ് തുടങ്ങി അഭിരാമി; പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

Published : Jul 29, 2024, 08:00 AM IST
'വേട്ടൈയന്‍' ഡബ്ബിം​ഗ് തുടങ്ങി അഭിരാമി; പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

Synopsis

അമിതാഭ് ബച്ചനും ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു

രജനികാന്തിനെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വേട്ടൈയന്‍ എന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം വന്‍ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രത്തിലെ തന്‍റെ ഭാഗത്തിന്‍റെ ഡബ്ബിംഗ് രജനികാന്ത് നേരത്തെ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ തന്‍റെ ഭാഗത്തിന്‍റെ ഡബ്ബിംഗ് ആരംഭിച്ചിരിക്കുകയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിരാമി. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അഭിരാമി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍. ഈ വര്‍ഷം ഓഗസ്റ്റിലാവും ചിത്രം തിയറ്ററുകളില്‍ എത്തുക.

അതേസമയം ലോകേഷ് കനകരാജ് ആണ് വേട്ടൈയന് ശേഷമുള്ള രജനികാന്ത് ചിത്രം സംവിധാനം ചെയ്യുക. കൂലി എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. ആക്ഷന്‍ ഡ്രാമ വിഭാ​​ഗത്തില്‍ പെടുന്ന ചിത്രമായിരിക്കും കൂലി. തമിഴിലെ യുവനിര സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ ലോകേഷിനൊപ്പം രജനികാന്ത് എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ALSO READ : ദുല്‍ഖര്‍ വീണ്ടും തെലുങ്കില്‍; 'ആകാശം ലോ ഒക താര' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്