
കഴിഞ്ഞ ദിവസം ആയിരുന്നു ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ വാഹനാപകടം നടന്നത്. അപടകടത്തിൽ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യത്തെ കുറിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംഗീത്.
"പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഒരു അപകടമുണ്ടായി. പക്ഷേ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.
അതിൽ സർവ്വശക്തനോട് നന്ദി പറയുകയാണ്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂർ ഞാൻ ഒബ്സർവേഷനിൽ ആയിരുന്നു. നാളെ വീട്ടിലേക്ക് തിരിച്ച് പോകും. എനിക്ക് ചെറിയ പരിക്കുണ്ട്. അതിപ്പോൾ ഭേദമായി വരികയാണ്. നിങ്ങളുടെ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി. നിങ്ങളുടെ കോളുകൾക്കും മെസേജുകൾക്കും റീപ്ലേ ചെയ്യാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുകയാണ്. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പൂർണ്ണമായും സുഖം പ്രാപിക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്", എന്നാണ് സംഗീത് പ്രതാപ് പറഞ്ഞത്.
ഡ്രൈവർക്ക് എതിരെ പരാതി നൽകിയെന്ന പ്രചാരണത്തിലും സംഗീത് വ്യക്തത വരുത്തി. "ഡ്രൈവർക്കെതിരെ ഞാൻ രജിസ്റ്റർ ചെയ്ത കേസുൾപ്പെടെയുള്ള എല്ലാ കിംവദന്തികളും ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എൻ്റെ ഭാഗത്ത് നിന്ന് അത്തരമൊരു കേസ് ഉണ്ടായിട്ടില്ല", എന്നായിരുന്നു സംഗീത് പറഞ്ഞത്. എത്രയും വേഗം ഷൂട്ടിങ്ങിലേക്ക് പോകാൻ ആകുമെന്നും ഉടൻ ബ്രൊമാൻസ് തിയറ്ററിൽ എത്തുമെന്നും സംഗീത് കൂട്ടിച്ചേർത്തു.
ഇന്ദ്രജിത്തിന്റെ നായികയായി അനശ്വര രാജൻ; 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' തേർഡ് ലുക്ക് എത്തി
കൊച്ചി എം.ജി റോഡിൽ വച്ച് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുക ആയിരുന്നു. അതേസമയം, സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ