നിവിൻ പോളി, ദുൽഖർ, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍, അഭിഷേക് ബച്ചന്‍, മാളവിക മോഹന്‍ തുടങ്ങി നിരവധി പേരാണ് ഇന്ത്യൻ ടീമിന് ആശംസകളുമായി എത്തിയത്. 

ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങൾ. 'കിം​ഗ് കോലി' എന്ന് കുറിച്ചു കൊണ്ടാണ് താരങ്ങൾ ആശംസകളുമായി രം​ഗത്തെത്തുന്നത്. നിവിൻ പോളി, ദുൽഖർ, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍, അഭിഷേക് ബച്ചന്‍, മാളവിക മോഹന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേരാണ് ഇന്ത്യൻ ടീമിന് ആശംസകളുമായി എത്തിയത്. 

'എന്തൊരു ആവേശകരമായ മത്സരം!! എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്‌ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', എന്നാണ് ദുൽഖർ കുറിച്ചത്. തികച്ചും സംവേദനാത്മകവും പ്രചോദനാത്മകവുമായ മത്സരം എന്നാണ് നിവിൻ കുറിച്ചിരിക്കുന്നത്. 

Scroll to load tweet…

'ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ', എന്നാണ് മമ്മൂട്ടി കുറിച്ചത്.

ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ കാഴ്ചവച്ചത്. നാല് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ താരമായി മാറി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി മാറിയിരുന്നു.

Scroll to load tweet…

മികച്ച മത്സരങ്ങളിൽ ഒന്നായി ഇത് നിലനിൽക്കും. ഇരു ടീമുകളുടെയും അസാമാന്യ പ്രകടനം എന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചത്.

Scroll to load tweet…