
മമ്മൂട്ടിയുടെ 'ഭ്രമയുഗം' ആണ് ഇപ്പോൾ മലയാള സിനിമാ ലോകത്തെ താരം. എങ്ങും മമ്മൂട്ടിയുടെയും ഒപ്പമുള്ളവരുടെയും പ്രകടനെ കുറിച്ചാണ് ചർച്ചകൾ. സിനിമയിൽ വെറും അഞ്ച് കഥാപാത്രങ്ങൾ ആണ് ഉള്ളത്. കൂട്ടത്തിലെ ഒരെയൊരു ഫീമെയിൽ വേഷം ചെയ്തിരിക്കുന്നത് നടി അമാൽഡ ലിസ് ആണ്. രണ്ട് മൂന്ന് സീനുകളിൽ മാത്രം വന്ന് പോകുന്ന അമാൽഡയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഭ്രമുഗത്തിലെ തന്റെ കഥാപാത്രത്തെയും മമ്മൂട്ടിയെയും പുകഴ്ത്തി എത്തിയിരിക്കുകയാണ് അമാൽഡ.
"എങ്ങനെയാണ് ഇങ്ങനത്തെ കഥാപാത്രങ്ങൾ മമ്മൂക്കയെ തപ്പിവരുന്നത് എന്നാണ് മനസിലാകാത്തത്. അതും ഇത്രയും ഭംഗിയുള്ള വേഷങ്ങൾ. ഭ്രമയുഗത്തിലെ ക്യാരക്ടർ വല്ലാത്തൊരു മീറ്ററിലാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. അങ്ങോട്ട് പോയി കഴിഞ്ഞാൽ മോശമാകും ഇങ്ങോട്ടായി കഴിഞ്ഞാൽ മോശമാകും. ബാലൻസിംഗ് എന്നൊക്കെ പറഞ്ഞാൽ വല്ലാത്ത ഒന്നാണ്. ആ കഥാപാത്രം വളരെ ഗംഭീരമായിട്ടാണ് ചെയ്തിരിക്കുന്നത്. ഇതെങ്ങനെയാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. ഈ സമയത്തൊക്കെ എന്തെങ്കിലും ഒക്കെ ചെയ്താൽ മതിയെന്ന് മമ്മൂക്കയ്ക്ക് ചിന്തിക്കാവുന്നതെ ഉള്ളൂ. ഒരു കഥാപാത്രത്തിന് വേണ്ടി പാഷനേറ്റഡ് ആയി, ഇത്രയ്ക്ക് ഒക്കെ വർക്ക് ചെയ്യേണ്ടതുണ്ടോ എന്നൊക്കെ. പക്ഷേ എന്ത് രസമായിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. പൊലിപ്പിക്കുന്നത് കൊണ്ടാണ് അവർക്ക് വീണ്ടും വീണ്ടും കഥാപാത്രങ്ങളെ കിട്ടുന്നത്. മമ്മൂക്ക കഥാപാത്രങ്ങളെ ഗംഭീരമാക്കിയത് കൊണ്ടാണ് ഇതുവരെ എത്തി നിൽക്കുന്നതും. എനിക്ക് തോന്നുന്നു ഓരോ കഥാപാത്രങ്ങൾക്കും ഒരുപാട് എഫേർട്ട് അദ്ദേഹം കൊടുക്കുന്നുണ്ട്. മമ്മൂക്കയുടെ സ്കിൽസ് അങ്ങനെ തീരുന്ന ഒന്നല്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹത്തിന് ചെയ്യാനുണ്ട്. ഇനിയും ഒരുപാട് ക്യാരക്ടേഴ്സ് മമ്മൂക്ക തരും. ഭ്രമയുഗത്തിലെ കഥാപാത്രം വേറെ ആര് ചെയ്യും. മമ്മൂക്കയ്ക്ക് മാത്രമെ അത് ചെയ്യാനാകൂ", എന്നാണ് മമ്മൂട്ടിയെ കുറിച്ച് അമാൽഡ പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
ഭ്രമയുഗത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും അമാൽഡ മനസ് തുറന്നു. "ഇങ്ങനെ ഒരു റോൾ ചെയ്യണമെന്ന് ഭയങ്കരമായി ആഗ്രഹിച്ച ആളാണ് ഞാൻ. എനിക്ക് അത് കിട്ടിയത് തന്നെ വലിയ ഭാഗ്യം. ഇത്രയും വലിയ സിനിമയിൽ, ഇത്രയും വലിയ അക്ടറിന്റെ കൂടെ അഭിനയിക്കുക, ഇതിന്റെ ഭാഗമാകുക എന്നത് ഭയങ്കര അടിപൊളിയാണ്. ഒരു സ്ക്രീൻ ടെസ്റ്റ് പോലും ചെയ്യാതെയാണ് എന്നെ ഭ്രമയുഗത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. ക്യാരക്ടർ ലുക്ക് ടെസ്റ്റ് ഒന്നും നോക്കാതെ രാഹുൽ എന്നെ തെരഞ്ഞെടുക്കുക ആയിരുന്നു. ഒരെയൊരു ഫീമെയിൽ കഥാപാത്രമാകാൻ സാധിച്ചതിൽ സന്തോഷം തോന്നുകയാണ്. വലിയൊരു എക്സ്പീരിയൻസ് ആണ്. മമ്മൂക്കയുമായുള്ള കോമ്പിനേഷൻ സീൻ ചെയ്യുമ്പോൾ ഭയങ്കര ടെൻഷൻ ആയിരുന്നു. ആ സീനാണ് ആദ്യം ഷൂട്ട് ചെയ്യുന്നതും", എന്നാണ് നടി പറഞ്ഞത്.
ദുൽഖർ സൽമാൻ നായകനായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് അമാൽഡ വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം ട്രാൻസ്, സി യു സൂൺ, സുലൈഖ മൻസിൽ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ താരം ചെയ്തു. അഭിനയത്തിന് ഒപ്പം മോഡലിങ്ങിലും സജീവമാണ് താരം.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ