
അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന പർദ്ദ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്നതാകും സിനിമയെന്നാണ് ടീസർ നൽകുന്ന സൂചന. പർദ്ദ ഉടൻ തിയറ്ററുകളിൽ എത്തും. ‘പർദ്ദ: ഇൻ ദ നെയിം ഓഫ് ലവ്’ എന്നാണ് ചിത്രത്തിന്റെ പൂർണമായ പേര്.
പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭം കൂടിയാണ്. പർദ്ദയിൽ വടി സംഗീതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദർശനയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ദില്ലി, ഹിമാചൽ പ്രദേശ്, ഗ്രാമീണ പ്രദേശങ്ങൾ എന്നിവ പ്രധാന ലൊക്കേഷനുകളായ 'പർദ്ദ'യുടെ ഷൂട്ടിംഗ് മെയിൽ ഹൈദരാബാദിൽ പൂർത്തിയായിരുന്നു.
"പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം, ആഴത്തിൽ ചിന്തിപ്പിക്കുന്നതും പുതുമയാർന്നതും ശക്തവുമായ ഒരു കഥ അവതരിപ്പിക്കാനാണ് 'പർദ്ദ'യിലൂടെ ഞങ്ങൾ ശ്രമിക്കുന്നത്", എന്നാണ് നേരത്തെ പർദ്ദയുടെ നിർമ്മാതാവ് വിജയ് ഡോങ്കട പറഞ്ഞത്.
പരമശിവനായി അക്ഷയ് കുമാർ, 'കണ്ണപ്പ' ഏപ്രിലിൽ തിയറ്ററിലെത്തും
രോഹിത് കോപ്പുവാണ് 'പർദ്ദ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. വനമാലിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുംമാണ് തിരക്കഥ. കൃഷ്ണ പ്രത്യുഷ സ്ക്രിപ്റ്റ് ഡോക്ടറായി പ്രവർത്തിച്ചു. മൃദുൽ സുജിത് ഛായാഗ്രഹണവും ധർമേന്ദ്ര കകരള എഡിറ്റിഗും നിർവ്വഹിച്ചു. വരുൺ വേണുഗോപാൽ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നു. ശ്രീനിവാസ് കലിംഗ കലാസംവിധായകനായ 'പർദ്ദ'യുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചത് പൂജിത തടികൊണ്ട. ഫസ്റ്റ് അസിസ്റ്റൻ്റ് ഡയറക്ടർ - അഭിനയ് ചിലുകമാരി. സ്റ്റിൽ ഫോട്ടോഗ്രാഫി - നർസിംഗറാവു കോമനബെല്ലി. ചിത്രത്തിൻ്റെ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ). ഡിസൈൻ നിർവ്വഹിക്കുന്നത് അനിൽ & ഭാനു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ