പരമശിവനായി അക്ഷയ് കുമാർ, 'കണ്ണപ്പ' ഏപ്രിലിൽ തിയറ്ററിലെത്തും

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്.

actor Akshay Kumar First Look Poster in Kannappa movie

പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. പരമശിവനായാണ് അക്ഷയ് കുമാർ ചിത്രത്തിൽ എത്തുന്നത്. ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്നുണ്ട്. 

'കണ്ണപ്പ എന്ന ചിത്രത്തിന് വേണ്ടി മഹാദേവൻ്റെ പവിത്രമായ പ്രഭാവലയത്തിലേക്ക് ചുവടുവെക്കുകയാണ്. ഈ ഇതിഹാസ കഥ ജീവസുറ്റതാക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുകയാണ്. ഈ ദിവ്യ യാത്രയിൽ പരമശിവൻ നമ്മെ നയിക്കട്ടെ. ഓം നമഃ ശിവായ!', എന്നാണ് പോസ്റ്റർ പങ്കിട്ട് അക്ഷയ് കുമാർ കുറിച്ചത്. 

മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന കണ്ണപ്പയില്‍ വിഷ്ണു മഞ്ചു ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. മുകേഷ് കുമാർ സിംഗ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കണ്ണപ്പയുടെ ടീസർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.  പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം മോഹൻലാലിനെ വേറിട്ട ​ഗെറ്റപ്പും ടീസറിൽ കണ്ടിരുന്നു. 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.   

ബോളിവുഡിന്റെ രക്ഷകനോ 'ഛാവ' ? വിക്കി കൗശൽ- രശ്മിക മന്ദാന ചിത്രത്തിന്റെ ട്രെയിലർ എത്തി

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akshay Kumar (@akshaykumar)

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍  കൊറിയോഗ്രാഫര്‍. മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios