
നടനും എംഎൽഎയുമായ ഗണേഷ് കുമാറിനെ(Ganesh Kumar) പ്രശംസിച്ച് നടി അനുശ്രീ(Anusree). പത്തനാപുരംകാരുടെ പരസ്യമായ അഹങ്കരമാണ് ഗണേഷ് കുമാർ എന്ന് അനുശ്രീ ഫേസ്ബുക്കിൽ കുറിക്കുന്നു. വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാർട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് ഇപ്പോഴും ഗണേഷ് വിജയിച്ചുകൊണ്ടെയിരിക്കുന്നതെന്ന് അനുശ്രീ പറയുന്നു. കുട്ടിക്കാലം മുതൽ അദ്ദേഹത്തെ പരിചയമുണ്ടെന്നും കയ്യിൽ നിന്നും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ
ഒരു ജനനായകൻ എങ്ങനെ ആകണം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ മനുഷ്യനെ കണ്ടിട്ടാകണം.. പത്തനാപുരത്തിൻ്റെ ജനനായകൻ കെ.ബി ഗണേഷ്കുമാർ,ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ...{Flash back} 2002_2003 സമയങ്ങളിൽ നാട്ടിലെ പരിപാടികൾക്ക് സമ്മാനദാനത്തിനായി സ്ഥിരം എത്തുന്നത് ഗണേഷേട്ടൻ ആയിരുന്നു.. അന്ന് സമ്മാനം വാങ്ങുന്നതിലും ആകാംഷയോടെ ഞങ്ങൾ കാത്തിരിക്കുന്നത് ഗണേഷ് കുമാർ എന്ന സിനിമ നടനെ ആയിരുന്നു.. സമ്മാനമായി അന്ന് കിട്ടുന്ന കുപ്പിഗ്ലാസുകൾ അദ്ദേഹം സമ്മാനിക്കുമ്പോഴും, അത് പോലെ തന്നെ രാഷ്ട്രീയ പര്യടനത്തിനു വരുമ്പോൾ ഞങ്ങൾ കുട്ടികൾ ക്യൂ നിന്ന് മാലയിട്ട് സ്വീകരിക്കുമ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്ന ഒരു കാര്യം ഉണ്ട്,അദ്ദേഹം ഞങ്ങളെ നോക്കി സന്തോഷത്തോടെ തരുന്ന ഒരു ചിരി..അത് അന്ന് ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആയിരുന്നു."The smile of Acceptance".. ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാൻ കാരണം..പാർട്ടിക്ക് അതീതമായി,ജാതിഭേദമന്യെ,എന്തിനും ഗണേഷേട്ടൻ ഉണ്ട് എന്നുള്ളത് ഞങൾ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം ആണ്.. ഈ കഴിഞ്ഞ ദിവസം അദ്ദേഹത്തിനൊപ്പം ഒരു പ്രോഗ്രാംൽ പങ്കെടുത്തു. വർഷങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാർട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കൾ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത്...keep winning more and more hearts ... ഞങ്ങടെ സ്വന്തം ഗണേഷേട്ടൻ...
'കാപട്യം നിറഞ്ഞ ലോകത്തിൽ, അഭിനയിക്കാൻ അറിയാത്ത മനുഷ്യൻ': സുരേഷ് ഗോപിയെ പ്രശംസിച്ച് നിർമാതാവ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ