
ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന 'ഖെദ്ദ' എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഒരു ഫാമിലി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു കെണിയിൽ പെടുന്ന കഥാപാത്രവും അതിൽ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളുമാണ് കഥയുടെ കഥാതന്തുവെന്നാണ് സൂചന.
ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും അഭിനയിക്കുന്ന ഖെദ്ദ ഡിസംബര്‍ രണ്ടിന് തീയേറ്ററുകളിൽ എത്തും. ഉത്തരയുടെ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്.
ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയാണ് ഖെദ്ദ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആശ ശരത്തിനൊപ്പം സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ് കാന. ക്യാമറ പ്രതാപ് പി നായർ. ബിജിപാലാണ് പശ്ചാത്തല സംഗീതം.
അടുത്തിടെയാണ് ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. താരസമ്പന്നമായ നിശ്ചത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടിയാണ് ആശ ശരത്ത്. നർത്തകിയും അഭിനേത്രിയുമായ താരം മിനി സ്ക്രീനിൽ നിന്നാണ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. സീരിയലില്‍ പ്രൊഫസര്‍ ജയന്തിയായി തിളങ്ങിയ ആശ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം അഭിനയിച്ചു. മോഹന്‍ലാലിന്‍റെ ദൃശ്യത്തിലെ വേഷം ആശയുടെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നാണ്. പാപ്പന്‍ എന്ന ചിത്രത്തിലാണ് ആശ ഒടുവിലായി അഭിനയിച്ചത്. സുരേഷ് ഗോപി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജോഷിയാണ്.
'ഇത് കേരളമാ.. ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാണ്'; 'കാക്കിപ്പട' ടീസർ