കാർത്തിക്കിനെ ബസ് ഇടിച്ചത്, ​കാലിലെ മസിൽസും സ്കിന്നും പോയിട്ടുണ്ട്, സർജറി ഇനിയുമുണ്ട്; ബീന ആന്റണി

Published : Mar 01, 2024, 07:08 PM IST
കാർത്തിക്കിനെ ബസ് ഇടിച്ചത്, ​കാലിലെ മസിൽസും സ്കിന്നും പോയിട്ടുണ്ട്, സർജറി ഇനിയുമുണ്ട്; ബീന ആന്റണി

Synopsis

നിലവിൽ ഏഷ്യാനെറ്റിലെ മൗനരാ​ഗം എന്ന സീരിയലിൽ ആണ് കാർത്തിക് അഭിനയിച്ചു കൊണ്ടിരുന്നത്.

താനും നാളുകൾക്ക് മുൻപാണ് സീരിയൽ താരം കാര്‍ത്തിക് പ്രസാദ് അപകടത്തിൽപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നത്. ഫെബ്രുവരി 21 തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. ഇപ്പോഴിതാ കാർത്തിക്കിന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞ് കൊണ്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് ബീന ആന്റണി. കാർത്തിക്കിന്റെ ആരോ​ഗ്യ വിവരം തിരക്കി ഒത്തിരി പേർ തന്നെ കോൺടാക്ട് ചെയ്തുവെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ബീന പറഞ്ഞു. 

"സത്യമാണ്, അങ്ങനെ ഒരു അപകടം നടന്നു. ഷൂട്ടിം​ഗ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും പോകുന്ന വഴി ബസ് ഇടിച്ചതാണ്. ഫോൺ സംസാരിച്ചിരുന്നുവെന്നാണ് തോന്നുന്നത്. അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അൽപം ​ഗുരുതരമാണ്. പ്രശ്നങ്ങളുണ്ട്. കുറച്ച് നാളിനി നടക്കാനൊന്നും പറ്റില്ല. കാരണം കാലിന് കാര്യമായ പ്രശ്നം വന്നിട്ടുണ്ട്. രണ്ട് കാലിലേയും മസിൽസും സ്കിന്നും പോയിട്ടുണ്ട്. അതിന്റെ സർജറി നടന്നു കൊണ്ടിരിക്കയാണ്. കോഴിക്കോട് കാരനാണ് കാർത്തിക്. ഭാര്യയും വീട്ടുകാരും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ശേഷം കോഴിക്കോട് കൊണ്ടുപോയി. അവിടെയാണ് ചികിത്സ തുടരുന്നത്. ഭാര്യയുമായി സംസാരിച്ചപ്പോൾ ഭയങ്കര പെയിൻ ആണെന്നാണ് പറഞ്ഞത്. പെയിൻ കില്ലർ കൊടുക്കുന്നുണ്ട്. രണ്ട് മൂന്ന് പ്ലാസ്റ്റിക് സർജറി കഴിഞ്ഞു. ഇതെല്ലാം കഴിഞ്ഞിട്ട് വേണം പൊട്ടലിന്റെ സർജറി നടത്താൻ", എന്നാണ് ബീന ആന്റണി പറഞ്ഞത്. 

കലർപ്പില്ലാത്തയാൾ, ആ മാന്ത്രികതയ്ക്ക് നന്ദി: ഗോപി സുന്ദറിനെ പുകഴ്ത്തി തീരാതെ മയോനി

നിലവിൽ ഏഷ്യാനെറ്റിലെ മൗനരാ​ഗം എന്ന സീരിയലിൽ ആണ് കാർത്തിക് അഭിനയിച്ചു കൊണ്ടിരുന്നത്. ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇതിലൂടെ ഏറെ പ്രേക്ഷക പ്രീതിയും നടൻ നേടിയിരുന്നു. കഴിഞ്ഞ 20 വർഷമായി അഭിനയ രം​ഗത്ത് ഉള്ള കാർത്തിക് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍