ഷാജി കൈലാസിന്റെ ഹൊറര്‍ ത്രില്ലർ; വൻ തിരിച്ചുവരവിന് ഭാവന; 'ഹണ്ട്' മേക്കിം​ഗ് വീഡിയോ

Published : Jan 10, 2023, 07:38 AM ISTUpdated : Jan 10, 2023, 07:39 AM IST
 ഷാജി കൈലാസിന്റെ ഹൊറര്‍ ത്രില്ലർ; വൻ തിരിച്ചുവരവിന് ഭാവന; 'ഹണ്ട്' മേക്കിം​ഗ് വീഡിയോ

Synopsis

മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹണ്ടിൽ 'ഡോ. കീർത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.

ഭാവന നായികയായി എത്തുന്ന ഷാജി കൈലാസ് ചിത്രം 'ഹണ്ടി'ന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന രം​ഗങ്ങളും ഭാവന അഭിനയിക്കുന്നതും കോർത്തിണക്കി കൊണ്ടുള്ളതാണ് വീഡിയോ. ഹൊറര്‍ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഭാവനയുടെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവ് കൂടിയാകുമെന്നാണ് വിലയിരുത്തലുകൾ. കാപ്പയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഹണ്ടിന് ഉണ്ട്. 

മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹണ്ടിൽ 'ഡോ. കീർത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ നിവർത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. 

കെ രാധാകൃഷ്‍ണനാണ് ചിത്രം നിര്‍മിക്കുന്നത്. ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അതിഥി രവിയുടെ 'ഡോ. സാറ'  ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഉർവ്വശി തീയേറ്റേഴ്സ്  പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിന്റെ രചന നിഖിൽ എസ് ആനന്ദിന്റേതാണ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം ബോബൻ, മേക്കപ്പ് പി വി ശങ്കർ, വസ്ത്രാലങ്കാരം ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഓഫീസ് നിർവ്വഹണം ദില്ലി ഗോപൻ,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ഹരി തിരുമല.

'രജനി, ശിവരാജ്കുമാർ, മോഹൻലാൽ, പ്രതീക്ഷകൾ ഏറെ'; 'ജയിലർ' കാസ്റ്റിങ് ചർച്ചയാക്കി ട്വിറ്റർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അടിക്കേണ്ട സാഹചര്യം വരെ ഉണ്ടായി'; പൾസർ സുനി തന്റെ ഡ്രൈവറായിരുന്നെന്ന് നടി ആൻമരിയ
പൃഥ്വിരാജിന്റെ ഹിന്ദി ചിത്രം ദായ്‌റയുടെ ചിത്രീകരണം പൂർത്തിയായി