Oruthee Movie : 'എന്തൊരു തിരിച്ചുവരവാണ് നവ്യാ'; 'ഒരുത്തീ' കാണേണ്ട സിനിമയെന്ന് ഭാവന

Web Desk   | Asianet News
Published : Mar 23, 2022, 05:26 PM ISTUpdated : Mar 23, 2022, 06:08 PM IST
Oruthee Movie : 'എന്തൊരു തിരിച്ചുവരവാണ് നവ്യാ'; 'ഒരുത്തീ' കാണേണ്ട സിനിമയെന്ന് ഭാവന

Synopsis

ഒരുത്തീ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

രിടവേളക്ക് ശേഷം നവ്യ നായർ(Navya Nair) മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ഒരുത്തീ'(Oruthee). രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് നടി ഭാവന(Bhavana). മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണെന്ന് നവ്യ ഒരിക്കൽ കൂടെ തെളിയിച്ചുവെന്ന് ഭാവന പറയുന്നു. സിനിമയുടെ സംവിധായകൻ വി കെ പ്രകാശ്, നടന്മാരായ സൈജു കുറുപ്പ്, വിനായകൻ എന്നിവരെയും ഭാവന പ്രശംസിച്ചു.

ഭാവനയുടെ വാക്കുകൾ

ഒരുത്തീ കണ്ടു. പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. ഭയങ്കരമായി ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. നവ്യ നായരെ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീനിൽ കാണാൻ സാധിച്ചു. എന്തൊരു തിരിച്ചുവരവാണ് നവ്യാ. നമ്മുടെ ഇഡ്‌ഡസ്ട്രിയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് നീയെന്നതിൽ ഒരു തർക്കവുമില്ല. വിനായകൻ, സൈജു കുറുപ്പ് എന്നിവരുടെ പ്രകടനങ്ങളെയും അഭിനന്ദിക്കാതെ വയ്യ. വി കെ പ്രകാശ് എന്ന സംവിധായകന് പ്രശംസ അറിയിക്കുന്നു. ഇത് തീർച്ചായായും കാണേണ്ട സിനിമയാണ്. 

പിന്നാലെ ഭാവനയ്ക്ക് നന്ദി പറഞ്ഞ് നവ്യാ നായരും രം​ഗത്തെത്തി. ഭാവനയുടെ മടങ്ങി വരവിനായി താനും കാത്തിരിക്കുന്നുവെന്ന് നവ്യ ഫേസ്ബുക്കിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്. 

അതേസമയം, ഒരുത്തീ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതികൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് രണ്ടാം ഭാഗത്തിന്റെ വിവരം പുറത്തുവിട്ടത്. 

വി കെ പ്രകാശ് സംവിധാനവും, എസ് സുരേഷ് ബാബു തിരക്കഥയും ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസർ നിർമ്മിക്കുകയും ചെയ്യുന്ന ഒരുത്തീ 2 ഈ വർഷം ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. നവ്യാ നായരും, വിനായകനും, സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളായി ഒരുത്തീ 2 യിലും ഉണ്ടാകും.ഒരുത്തീ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുത്തീയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഒരുക്കുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങി തീയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഒരുത്തീയെ കുറിച്ച് സിത്താര പറഞ്ഞത്

നവ്യ, എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്!!! രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു!!! രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു വികെപി!! എല്ലാം കൊണ്ടും അസ്സലായി, ശരിക്കും മാസായി

PREV
Read more Articles on
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷിന്റെ ടോക്സികിന്റെ പുതിയ പോസ്റ്റർ റിലീസായി, അണിയറ പ്രവർത്തകരെ ഔദ്യോഗികമായി പ്രഖ്യാപിച്ചു