'ഇനി ഒരിക്കലും മലയാള സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു, പക്ഷേ..': തുറന്ന് പറഞ്ഞ് ഭാവന

Published : Feb 15, 2023, 04:54 PM IST
'ഇനി ഒരിക്കലും മലയാള സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചു, പക്ഷേ..': തുറന്ന് പറഞ്ഞ് ഭാവന

Synopsis

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ഹൊറര്‍ ത്രില്ലറും ഭാവനയുടേതായി ഒരുങ്ങുന്നുണ്ട്. 

ഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മടങ്ങിവരവിൽ ഒരുപിടി മികച്ച സിനിമകളാണ് താരത്തെ കാത്തിരിക്കുന്നത്. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ആണ് ഭാവനയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഷറഫുദ്ദീൻ നായികനായി എത്തുന്ന സിനിമ 17ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ താനിനി മലയാള സിനിമയിലേക്ക് ഇല്ലെന്ന് കരുതിയിരുന്നതാണെന്ന് പറയുകയാണ് ഭാവന. 

ഇനി ഒരിക്കലും മലയാള സിനിമ ചെയ്യില്ല എന്ന തീരുമാനത്തിലായിരുന്നു ഞാൻ. പക്ഷേ പെട്ടെന്ന് ഇങ്ങനെ ഒരു പ്രോജക്ട് വന്നു. ഓക്കെ പറഞ്ഞുവെന്നും ഭാവന പറയുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

"സിനിമ ചെയ്യണമോ വേണ്ടയോ എന്നുള്ള കൺഫ്യൂഷൻസ് എനിക്ക് ഉണ്ടായിരുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' നോക്കുകയാണെങ്കിൽ പുതിയൊരു ടീമാണ്. ഷറഫുദ്ദീനും ഞാനും ഇതിന് മുൻപ് വർക്ക് ചെയ്തിട്ടില്ല. ടെക്നീഷ്യൻസ് തുടങ്ങിവരും പുതിയ ആൾക്കാരാണ്. കഥ കേട്ടപ്പോൾ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുക ആയിരുന്നു. ഇനി ഒരിക്കലും മലയാള സിനിമ ചെയ്യില്ല എന്ന തീരുമാനത്തിലായിരുന്നു ഞാൻ. പക്ഷേ പെട്ടെന്ന് ഇങ്ങനെ ഒരു പ്രോജക്ട് വന്നു. ഓക്കെ പറഞ്ഞു. ഒന്നും പ്ലാൻ ചെയ്ത് വന്ന കാര്യങ്ങളല്ല. ഫീൽ ​ഗുഡ് നല്ല സിനിമയെന്ന് തോന്നി", എന്നാണ് ഭാവന പറഞ്ഞത്.  

അതേസമയം, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി'ന് പുറമെ ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലറാണ്. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. 'ഡോ. കീർത്തി' എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകൾ അഴിക്കുന്നിടത്ത് നിന്നാണ് ഈ ചിത്രത്തിന്റെ കഥാവികസനം. 

വിവാദങ്ങളിൽ കളംപിടിച്ച 'ബേഷരം രംഗ്'; ആ വിവാദ ​ഗാനം വന്നത് ഇങ്ങനെ, കളക്ഷനിൽ കിങ്ങായി 'പഠാൻ'

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു