മോശമായ കാലാവസ്ഥയെ തരണം ചെയ്താണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ ദൃശ്യമാണ്.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രം. അതുതന്നെയാണ് പഠാൻ പ്രേക്ഷക ശ്രദ്ധനേ‌ടാൻ കാരണം. പ്രഖ്യാപനത്തിന് പിന്നാലെ എത്തിയ ആദ്യ​ഗാനത്തിന്റെ റിലീസ് മുതൽ ബഹിഷ്കരണാഹ്വാനങ്ങളിലും വിവാദങ്ങളിലും പഠാൻ ഇടംപിടിച്ചു. എന്നാൽ ജനുവരി 25ന് ചിത്രം റിലീസ് ചെയ്തപ്പോൾ ഇവയൊന്നും തന്നെ സിനിമയെ ബാധിച്ചില്ല. പല റെക്കോർഡുകളും ഭേദിച്ച് ഷാരൂഖ് ചിത്രം ബോക്സ് ഓഫീസിൽ കളംനിറഞ്ഞു. ഈ അവസരത്തിൽ വിവാദങ്ങൾക്ക് വഴിവച്ച 'ബേഷരം രംഗ്'​ഗാനത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

​ഗാനരം​ഗത്തിലെ പ്രധാന രം​ഗങ്ങൾ ചിത്രീകരിക്കുന്നത് വീഡിയോയിൽ കാണാം. മോശമായ കാലാവസ്ഥയെ തരണം ചെയ്താണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ ദൃശ്യമാണ്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‍ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്.

'ബേഷരം രംഗ്' ഗാനരം​ഗത്ത് ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചിരുന്നു. ഇതേ ചൊല്ലി ആയിരുന്നു വിവാദങ്ങൾ ഉയർന്നത്. ഹിന്ദുത്വത്തെ അപമാനിക്കാനാണ് ഗാനത്തിൽ കാവി നിറം ഉപയോഗിച്ചതെന്ന ആരോപണം ഹിന്ദുസംഘടനകളും ഏറ്റെടുക്കുക ആയിരുന്നു. പിന്നാലെ ചിത്രത്തിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

Making of Besharam Rang Song | Pathaan | Shah Rukh Khan | Deepika Padukone | Siddharth Anand

അതേസമയം, കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 953 കോടിയാണ് പഠാൻ ലോകമെമ്പാടുമായി കളക്ട് ചെയ്തിരിക്കുന്നത്. ഇന്ത്യിൽ നിന്നുമാത്രം 593 കോടി ചിത്രം നേടിയെന്ന് പഠാന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ട്വീറ്റ് ചെയ്യുന്നു. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. അതുകൊണ്ട് തന്നെ എസ്ആര്‍കെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരുന്നത്. ആ കാത്തിരിപ്പ് വിഫലമായില്ലെന്ന് നിശംസയം പറയാനാകും. 

തിരിച്ചുവരവ് രാജകീയമാക്കി ഷാരൂഖ്; 1000 കോടിയിലേക്ക് കുതിച്ച് 'പഠാൻ '| Pathaan | Shah Rukh Khan

'ഞാൻ സിംഗിള്‍ അല്ല', വാലന്റൈൻ ദിനത്തില്‍ പ്രണയം വെളിപ്പെടുത്തി കാളിദാസ് ജയറാം