നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്‍റേതായി റിലീസിനെത്തിയ ചിത്രമാണ് പഠാന്‍.
തുടരെയുള്ള പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വലിയൊരു ആശ്വസമായിരുന്നു പഠാൻ. റിലീസിന് മുൻപെ തന്നെ ഷാരൂഖ് ഖാൻ ചിത്രം വിവാദത്തിലും അകപ്പെട്ടിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്ത് ദീപിക ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തിന്റെ പേരിൽ ആയിരുന്നു വിവാദങ്ങൾ ഉടലെടുത്തത്. പിന്നാലെ സിനിമ ബഹിഷ്കരിക്കണമെന്നും തിയറ്ററിൽ പ്രദർശിപ്പിക്കരുതെന്നുമുള്ള ആഹ്വാനങ്ങൾ ഉടലെടുത്തിരുന്നു. ബിക്കിനി വിവാദത്തിൽ സിനിമയുമായി ബന്ധപ്പെട്ട പലരും പ്രതികരിച്ചിരുന്നുവെങ്കിലും ദീപിക മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി വിവാദങ്ങളിൽ പ്രതികരിക്കുകയാണ് ദീപിക.
'വിവാദങ്ങളെല്ലാം ഉണ്ടായപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല', എന്നാണ് ദീപിക പറഞ്ഞത്. ടൈം മാഗസീന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
അമ്പമ്പോ..; റിനോഷ്- മിഥുൻ കോഡ് ഭാഷ, ഒളിഞ്ഞിരിക്കുന്നത് കണ്ടെത്തി സോഷ്യൽ മീഡിയ
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്‍റേതായി റിലീസിനെത്തിയ ചിത്രമാണ് പഠാന്‍. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. പഠാന്‍ നേടിയ വന്‍ വിജയത്തിന് ഒരു തുടര്‍ച്ചയാവുന്ന തരത്തില്‍ മറ്റൊരു ബോളിവുഡ് ചിത്രവും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയിട്ടില്ല ഇതുവരെ. തിയറ്ററില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിനു ശേഷം മാര്‍ച്ച് 22 ന് ചിത്രം ഒടിടിയില്‍ എത്തിയിരുന്നു. ചൈന, ജപ്പാന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ചിത്രം എത്തിക്കാനുള്ള ആലോചനയിലാണ് തങ്ങളെന്ന് യാഷ് രാജ് ഫിലിംസ് സിഇഒയും പഠാന്‍ സഹനിര്‍മ്മാതാവുമായ അക്ഷയ് വിധാനി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.