തെലുങ്കില്‍ വീണ്ടുമൊരു ഹിറ്റ്, 'കസ്റ്റഡി'യുടെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

Published : May 13, 2023, 02:41 PM ISTUpdated : May 13, 2023, 02:43 PM IST
തെലുങ്കില്‍ വീണ്ടുമൊരു ഹിറ്റ്, 'കസ്റ്റഡി'യുടെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

Synopsis

നാഗ ചൈതന്യ നായകനായ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

നാഗ ചൈതന്യ ചിത്രമായി 'കസ്റ്റഡി'യാണ് ഒടുവിലായി എത്തിയത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധാനം. വെങ്കട് പ്രഭുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. 'കസ്റ്റഡി' എന്ന ചിത്രം ഹിറ്റാകുമെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ നല്‍കുന്ന സൂചന.

റിലീസ് ദിവസം ചിത്രം 7.4 കോടി രൂപയാണ് ആകെ കളക്ഷൻ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 'കസ്റ്റഡി' എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതില്‍ മകൻ യുവനും ഇളയരാജയ്‍ക്കൊപ്പമുണ്ട് എന്ന പ്രത്യേകതയുമുണ്ട്. എസ് ആര്‍ കതിറാണ് ഛായാഗ്രാഹണം. ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരേൻ, വെന്നെല കിഷോര്‍, പ്രേമി വിശ്വനാഥ് തുടങ്ങിയവരും വേഷമിടുന്നു. 'കസ്റ്റഡി'യുടെ നിര്‍മാണം ശ്രീനിവാസ സില്‍വര്‍ സ്‍ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി ആണ്. ഡിവൈ സത്യനാരായണയാണ് ചിത്രത്തിന്റെ കലാസംവിധാനം. സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്ന പ്രതികരണങ്ങളാണ് കസ്റ്റഡിക്ക് ഗുണകരമാകുന്നത്.

നാഗ ചൈതന്യ നായകനായി വേഷമിട്ട ചിത്രമായി ഇതിനു മുമ്പ് എത്തിയത് 'താങ്ക്യു'വാണ്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. മാളവിക നായരും റാഷി ഖന്നയും ആണ് ചിത്രത്തില്‍ നായികമാരായി അഭിനയിച്ചിരിക്കുന്നത്.  ഇത് റൊമാന്റിക് കോമഡി ചിത്രമായിരുന്നു

വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്‍ക്കും പുറമേ മാളവിക നായര്‍, അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിച്ചിരിക്കുന്നു. മഹേഷ് ബാബുവിന്റെ ആരാധകനായ ഹോക്കി താരമായാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പി സി ശ്രീറാം ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. സംവിധായകൻ വിക്രം കുമാര്‍ തന്നെയാണ് 'താങ്ക്യു'വിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Read More: 'കിംഗ് ഓഫ് കൊത്ത', അപ്‍ഡേറ്റ് പുറത്തുവിട്ട് നായകൻ ദുല്‍ഖര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക