'എന്നെ പുകഴ്‌ത്താൻ വേണ്ടി സാനിയയെ താഴ്ത്തികെട്ടി, അവൾ അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതെ പേടിച്ച് ഓടി എന്നാണവർ എഴുതിയത്..'; തുറന്നുപറഞ്ഞ് എസ്തർ

Published : Apr 26, 2026, 07:16 PM IST
Esther Anil about Saniya Iyyappan

Synopsis

സാനിയയെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും, തങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ആളുകൾ ശ്രമിക്കുകയാണെന്നും എസ്തർ പറഞ്ഞു. actress esther anil talks about uk news article comparing her with snaiya iyyappan

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് എസ്തർ അനിൽ. ബാലതാരമായി മലയാളത്തിൽ നിരവധി സിനിമകളിൽ വേഷമിട്ട എസ്തറിന്റെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയിരുന്നു എസ്തർ. എന്നാൽ വിദേശത്ത് നിന്നും തനിക്ക് ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് എസ്തർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. തന്നെയും സാനിയ അയ്യപ്പനെയും താരതമ്യം ചെയ്തുകൊണ്ട് യു.കെയിലുള്ള ഒരു മാധ്യമം വാർത്ത കൊടുത്തുവെന്നും തന്നെ പുകഴ്‌ത്താൻ വേണ്ടി സാനിയയെ താഴ്ത്തി കാണിച്ചുവെന്നുമാണ് എസ്തർ പറയുന്നത്.

"വളരെ വിഷമിപ്പിച്ചൊരു കാര്യമുണ്ട്. സാനിയയുടെ അഭിമുഖത്തിന് ശേഷമാണ്. യുകെയിലെ പ്രമുഖ മാധ്യമത്തെക്കുറിച്ചാണ്. ചിലപ്പോള്‍ ഈ അഭിമുഖത്തിന് ശേഷം എന്നെക്കുറിച്ച് മുഴുവന്‍ നെഗറ്റീവ് ആയിരിക്കും അവര്‍ എഴുതുക. അവിടെ എല്ലാവരും വായിക്കുന്ന മാധ്യമമാണ്. സാനിയ അയ്യപ്പന്‍ വന്നപ്പോള്‍ റേസിസം നേരിട്ടു, പക്ഷെ എസ്തറിന് വലിയ യൂണിവേഴ്‌സിറ്റിയില്‍ കിട്ടി എന്നൊക്കെ എഴുതി. മറ്റേയാള്‍ക്ക് സ്റ്റാര്‍ഡം ഒന്നുമില്ലാത്തതിനാല്‍ ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതിനാല്‍ പേടിച്ച് ഓടിയതാണ് എന്നാണ് പറഞ്ഞത്." എസ്തർ പറയുന്നു.

"അവളെ താഴ്ത്തിക്കെട്ടുകയും എന്നെ പുകഴ്ത്തുകയും ചെയ്തു. എനിക്കതില്‍ യുക്തി കാണാനായില്ല. വിഷമം തോന്നി. ഞാന്‍ സാനിയയ്ക്ക് മെസേജ് അയച്ചു. ഞങ്ങളൊക്കെ ഏകദേശം ഒരേ പ്രായത്തിലുള്ളവരാണ്. ഞാനായിട്ട് എഴുതിപ്പിച്ചതാണെന്ന് തോന്നരുത് എന്ന് കരുതിയാണ് ഞാന്‍ മെസേജ് അയച്ചത്. സാനിയ വളരെ കൂളായിരുന്നു. ആളുകളാണ് നമ്മളെ ശത്രുക്കളാക്കുന്നത്. അല്ലാതെ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്‌നവുമില്ല. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്." എസ്തർ കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇത് പൊട്ടിച്ചിരിയുടെ മധുവിധുക്കാലം; മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി ഷറഫുദീൻ ചിത്രം മധുവിധു മുന്നേറുന്നു
ഞെട്ടിക്കാൻ രശ്‍മിക മന്ദാന, മൈസ ഷൂട്ടിംഗ് കേരളത്തില്‍