നടി ഗീത എസ് നായര്‍ അന്തരിച്ചു

Published : Mar 08, 2023, 11:13 AM IST
നടി ഗീത എസ് നായര്‍ അന്തരിച്ചു

Synopsis

ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത പരമ്പരകളില്‍ അഭിനയിച്ചു

തിരുവനന്തപുരം: സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്. 63 വയസ് ആയിരുന്നു.

ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത വിവിധ പരമ്പരകളില്‍ ​ഗീത എസ് നായര്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ പരേതനായ എ ആര്‍ മേനോന്‍. അമ്മ പരേതയായ സാവിത്രി അമ്മ (റിട്ട. കനറാ ബാങ്ക്), സഹോദരി ​ഗിരിജ മേനോന്‍ (റിട്ട. കനറാ ബാങ്ക്), മക്കള്‍ വിനയ് കുമാര്‍ (ദുബൈ), വിവേക് (ദില്ലി), മരുമക്കള്‍ ആര്‍തി, ദീപിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തികവാടത്തില്‍.

ALSO READ : 'പഠാന്' ശേഷം ബോളിവുഡില്‍ അടുത്ത ഹിറ്റ്? പ്രിവ്യൂ ഷോകളില്‍ വന്‍ അഭിപ്രായം നേടി 'തൂ ഛൂട്ടീ മേം മക്കാര്‍'

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഒരു കാലഘട്ടം വീണ്ടും നടക്കുന്നു'; 32 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും; മമ്മൂട്ടി- അടൂർ ചിത്രത്തിന് നാളെ തുടക്കം
'ചില നടിമാർ കരിയറിൽ ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വൺ, ടു, ത്രീ, ഫോർ'; ചർച്ചയായി മാളവികയുടെ വാക്കുകൾ