'ലിറ്റിൽ മിസ്സ് റാവുത്തർ' ആയി ഗൗരി കിഷൻ; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്

Published : Oct 12, 2022, 07:43 PM ISTUpdated : Oct 12, 2022, 07:47 PM IST
'ലിറ്റിൽ മിസ്സ് റാവുത്തർ' ആയി ഗൗരി കിഷൻ; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്

Synopsis

ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അൻവർ അലിയും, ടിറ്റോ പി തങ്കച്ചനും ചേർന്നാണ് വരികൾ എഴുതുന്നത്.

'96 ' എന്ന ചിത്രത്തിന് ശേഷം നടി ഗൗരി കിഷനും സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയും ഒന്നിക്കുന്ന മലയാള ചിത്രം 'ലിറ്റിൽ മിസ്സ് റാവുത്തർ'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എസ് ഒറിജിനൽസിന്റെ നിർമാണത്തിൽ വിഷ്ണു ദേവാണ് സംഗീതാത്മകമായ ഈ പ്രണയ ചിത്രം സംവിധാനം ചെയുന്നത്.  ഷേർഷാ ഷെരീഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

മഹാനടി, അർജ്ജുൻ റെഡ്‌ഡി തുടങ്ങിയ ചിത്രങ്ങൾ തെലുങ്കാനയിൽ വിതരണം ചെയ്ത എസ് ഒറിജിനൽസിന്റെ ബാനറിൽ ശ്രുജൻ യരബോളുവാണ് നിർമാണം. സുതിൻ സുഗതൻ ആണ് സഹനിർമ്മാണം. സിനിമയുടെ സംഗീത അവകാശങ്ങൾ വാങ്ങിയിരിക്കുന്നത് വണ്ടർ വാൾ റെക്കോർഡ്‌സാണ്. ഇവരുടെ ആദ്യ സിനിമ സംരംഭമാണിത്.

ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അൻവർ അലിയും, ടിറ്റോ പി തങ്കച്ചനും ചേർന്നാണ് വരികൾ എഴുതുന്നത്.
സംഗീത് പ്രതാപ് ചിത്ര സംയോജനവും ലൂക്ക് ജോസ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. മഹേഷ് ശ്രീധറാണ് കലാസംവിധായകൻ. വസ്ത്രാലങ്കാരം തരുണ്യ വി.കെയു. മേക്കപ്പ് ജയൻ പൂക്കുളം കൈകാര്യം ചെയ്യുമ്പോൾ ശാലു പേയാട്, നന്ദു, റിച്ചാർഡ് ആന്റണി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സ്റ്റീൽസ് ഒരുക്കുന്നത്. വിജയ് ജി എസ് പ്രൊഡക്ഷൻ കൺട്രോളറും, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രവീൺ പ്രഭാരവും, സിജോ ആൻഡ്രൂ അസോസിയേറ്റ് ഡയറക്ടറുമാണ്.

വെഫ്‌ക്‌സ്മീഡിയ വിഎഫ്‌എക്‌സും, കെസി സിദ്ധാർത്ഥൻ ശങ്കരൻ എഎസ്‌ സൗണ്ട് ഡിസൈനും, വിഷ്ണു സുജാത് ശബ്ദ മിശ്രണവും കൈകാര്യം ചെയ്യുന്നു. കളറിസ്റ്റ് ബിലാൽ റഷീദ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്. അജിത് തോമസ് മേക്കിംഗ് വീഡിയോ കൈകാര്യം ചെയ്യുന്നു, ലിറിക്കൽ വീഡിയോസിന് പിന്നിൽ അർഫാൻ നുജൂമാണ്.
സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി അനശ്വര രാജൻ ചിത്രം 'ചാമ്പ്യൻ'
'റിലീസായ സമയത്ത് ആരും കണ്ടില്ല, ഇന്ന് പ്രശംസിക്കുന്നു..'; കമൽ ഹാസന്റെ ആ ചിത്രത്തെ കുറിച്ച് ശ്രുതി ഹാസൻ