'മോണിക്ക ഓ മൈ ഡാര്‍ലിംഗു'മായി രാജ്‍കുമാര്‍ റാവു, റിലീസ് പ്രഖ്യാപിച്ചു

Published : Oct 12, 2022, 06:57 PM ISTUpdated : Oct 20, 2022, 02:11 PM IST
'മോണിക്ക ഓ മൈ ഡാര്‍ലിംഗു'മായി രാജ്‍കുമാര്‍ റാവു, റിലീസ് പ്രഖ്യാപിച്ചു

Synopsis

രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.  

രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ സിനിമയാണ് 'മോണിക്ക ഓ മൈ ഡാര്‍ലിംഗ്'. വസൻ ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗേഷ് ചന്ദേകര്‍ ആണ് രചന.  'മോണിക്ക ഓ മൈ ഡാര്‍ലിംഗ്' ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്.

ഹുമ ഖുറേഷിയും രാധിക ആപ്തെയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  നവംബര്‍ 11ന് ചിത്രം നെറ്റ്‍ഫ്ലിക്സില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വപ്‍നില്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹ്രണം നിര്‍വഹിക്കുന്നത്.  അചിന്ദ് താക്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

രാജ്‍കുമാര്‍ റാവു നായകനായി 'ഹിറ്റ്: ദ ഫസ്റ്റ് കേസ്' ആണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'വിക്രം റാവു' എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവു അഭിനയിക്കുന്നത്. ശൈലേഷ് കൊലനുവാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോള്‍  'ഹിറ്റ്: ദ ഫസ്റ്റ് കേസ്' നെറ്റ്ഫ്ലിക്സില്‍ സ്‍ട്രീം ചെയ്യുന്നുണ്ട്. എസ് മണികണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാധിക ജോഷി, ഭൂഷൻ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ എന്നിവരാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ് നിര്‍മിച്ചത്.ശൈലേഷ് കൊലനു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്‍കുമാര്‍ റാവുവിന്റെ നായികയായി എത്തിയത്.

വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവചരിത്ര സിനിമയില്‍ രാജ്‍കുമാര്‍ റാവു നായകനാകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തുഷാര്‍ ഹിരാനന്ദാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുമിത്  പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ജന്മനാ അന്ധനായിരുന്ന ചെറുപ്പക്കാരൻ തന്റെ കഠിനപ്രയത്‍നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആന്ധ്രയിലെ കൃഷ്‍ണ ജില്ലയില്‍ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്. അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത ശ്രീകാന്ത് ബൊള്ള നാട്ടിലെത്തി വ്യവസായം തുടങ്ങുകയായിരുന്നു. കടലാസും കവുങ്ങിൻ പാളയും ഉപയോഗിച്ചുള്ള പ്ലേറ്റുകളും കപ്പുകളും മറ്റ് പരിസ്ഥിതി സൗഹൃദ ഉത്‍പന്നങ്ങളുടെയും നിര്‍മാണമായിരുന്നു തുടങ്ങിയത്. 'ബൊള്ളന്റ് ഇൻഡസ്‍ട്രീസ്' എന്ന ഒരു കമ്പനി ശ്രീകാന്ത് ബൊള്ള 2012ല്‍ സ്ഥാപിച്ചു. തിരുമല- തിരുപ്പതി ദേവസ്ഥാനമടക്കം ശ്രീകാന്ത് ബൊള്ളയുടെ ഉത്‍പന്നങ്ങള്‍ വാങ്ങി. ടാറ്റാ ഗ്രൂപ്പ് മുൻ ചെയര്‍മാൻ രത്തൻ ടാറ്റാ മൂലധനം നിക്ഷേപം നടത്തിയതോടെ ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രീകാന്ത് ബൊള്ള വിസ്‍മയകരമായ വളര്‍ച്ചയാണ് വ്യവസായ രംഗത്ത് സ്വന്തമാക്കിയത്. ആരൊക്കെയായിരിക്കും രാജ്‍കുമാര്‍ റാവുവിനൊപ്പം ശ്രീകാന്ത് ബൊള്ളയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More: 'കാന്താരാ' ഹിന്ദി റിലീസ് പ്രഖ്യാപിച്ചു, സെൻസര്‍സറിംഗ് വിവരങ്ങള്‍ പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക