'അതികഠിനമായ വേദന, നടക്കുമ്പോൾ ബാലൻസില്ല, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇക്ക അറിയണമെന്ന് തോന്നി'

Published : Sep 02, 2024, 02:54 PM ISTUpdated : Sep 02, 2024, 03:39 PM IST
'അതികഠിനമായ വേദന, നടക്കുമ്പോൾ ബാലൻസില്ല, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇക്ക അറിയണമെന്ന് തോന്നി'

Synopsis

തനിക്ക് നേരിടേണ്ടി വന്ന ആരോ​ഗ്യ പ്രശ്നത്തെ കുറിച്ച് തുറന്നു പറയുകയാണ് ​ഗ്രേസ്. 

ളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിൽ തന്റേതായൊരിടം സൃഷ്ടിച്ചെടുത്ത ആളാണ് ​ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും കുമ്പളങ്ങി നൈറ്റ്സിലൂടെ ആയിരുന്നു ​ഗ്രേസ് ശ്രദ്ധനേടുന്നത്. പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. ​ഗ്രേസിന്റെ ഓരോ വളർച്ചയും മലയാളികളും ഏറ്റെടുത്തു. പേരൻപ് സംവിധാനം ചെയ്ത റാമിന്റെ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ​ഗ്രേസ് ആന്റണി ഇപ്പോൾ. ഈ അവസരത്തിൽ തനിക്ക് നേരിടേണ്ടി വന്ന ആരോ​ഗ്യ പ്രശ്നത്തെ കുറിച്ച് തുറന്നു പറയുകയാണ് ​ഗ്രേസ്. 

ഡിസ്ക് ബൾജ് ആയിരുന്നു തനിക്കെന്നും പാരലൈസ്ഡിലേക്ക് എത്തിയിരുന്നു എന്നും ​ഗ്രേസ് പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു അത് നീക്കം ചെയ്തതെന്നും നടി വ്യക്തമാക്കി. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. 

'ഡിസ്ക് ബൾജ് ഉണ്ടായിരുന്നു എനിക്ക്. അതിന്റെ വേദന എന്നത് അതികഠിനം ആയിരുന്നു. വേദന ഉണ്ടായിരുന്നുവെങ്കിലും ഷൂട്ടിം​ഗ് വേളയിൽ(റാം ചിത്രം) ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിന് മലയിലേക്കുള്ള പെർമിഷൻ വളരെ കുറച്ച് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത് ഞാൻ പറഞ്ഞു കഴിഞ്ഞാൽ പ്രശ്നമാവും എന്നെനിക്കറിയാമായിരുന്നു. പക്ഷേ പിന്നീട് ആ ബൾജ് വലുതായി വലുതായി വന്നു. പതിയെ വേദനയുടെ സ്റ്റേജ് മാറി മരവിപ്പിലേക്ക് വന്നു. സാവധാനം പാരലൈസ്ഡ് സ്റ്റേജിലേക്ക് എത്തി. എന്റെ കാല് അനങ്ങുന്നില്ല. നടക്കുമ്പോൾ ബാലൻസില്ലാതെ വീഴുന്ന സ്റ്റേജിലേക്കായി. അപ്പോഴാണ് എന്റെ ശരീരത്തിൽ എന്തോ സംഭവിക്കുന്നുണ്ട് എന്ന് മനസിലാക്കിയത്. പക്ഷേ സിനിമ സെറ്റിൽ ഞാൻ ആരോടും പറഞ്ഞില്ല. അത് തെറ്റായി പോയി. നമ്മുടെ ആരോ​ഗ്യത്തിന് പ്രാധാന്യം കൊടുക്കണമെന്ന് പിന്നെയാണ് ഞാൻ മനസിലാക്കിയത്. ലില്ലിക്കുട്ടിയൊക്കെ ചെയ്യുന്നത് ആ സമയത്ത് ആണ്. മെഡിക്കേഷൻ ഉണ്ടായിരുന്നു. ഇൻഹെയ്ലറും എടുക്കുന്നുണ്ട്. ശരീര ഭാരം കൂടാനും തുടങ്ങി. ഭക്ഷണം എത്ര കൺട്രോൾ ചെയ്തിട്ടും വെയിറ്റ് താഴ്ന്നില്ല. ഒടുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സർജറി ചെയ്തു. ഇക്കാര്യം ഞാൻ മമ്മൂക്കയോട് മെസേജ് അയച്ച് പറഞ്ഞിരുന്നു. വേറെ ആരോടും ഇക്കാര്യം പറഞ്ഞില്ലെങ്കിലും ഇക്ക അറിയണം എന്നുണ്ടായിരുന്നു. ശേഷമാണ് ഞാൻ സർജറിയ്ക്ക് പോകുന്നത്. ആ ബൾജ് റിമൂവ് ചെയ്തു. ഇപ്പോൾ എല്ലാം ഓക്കെയാണ്. ചില്ലാണ്', എന്നായിരുന്നു ​ഗ്രേസ് പറഞ്ഞത്.  

പരാജയങ്ങളുടെ പടുകുഴി, അക്ഷയ് കുമാറിനെ കരകയറ്റാൻ പ്രിയദർശൻ ! പുതിയ പടത്തിന്റെ വൻ അപ്ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ