തുടരെയുള്ള പരാജയങ്ങളിൽ നിന്നും അക്ഷയ് കുമാറിനെ കരയറ്റാൻ പ്രിയദർശന് സാധിക്കുമെന്ന വിലയിരുത്തലിലാണ് ആരാധകർ.

കൊവിഡ് മഹാമാരിയ്ക്ക് ശേഷം ബോളിവുഡിന് ഇതുവരെ പരാജയങ്ങളിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല. റിലീസ് ചെയ്യുന്നതിൽ ഒന്നോ രണ്ടോ സിനിമകൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം പരാജയങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. പരാജയങ്ങളിൽ മുന്നിൽ നിൽക്കുന്ന സിനിമകൾ നടൻ അക്ഷയ് കുമാറിന്റേത് ആണെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. നടന്റെ ഭൂരിഭാ​ഗം സിനിമകൾക്കും മുതൽ മുടക്ക് പോലും ലഭിക്കുന്നില്ല എന്നത് വ്യക്തമാണ്. ഈ അവസരത്തിലാണ് പ്രിയദർശനും അക്ഷയ് കുമാറും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്. 

നർമ്മത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള സിനിമയാകും ഇതെന്ന് നേരത്തെ 'മിഡ് ഡെ'യോട് പ്രിയദർശൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ് പുറത്തുവരാൻ ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സെപ്റ്റംബർ 9ന് റിലീസ് ചെയ്യും. അക്ഷയ് കുമാറിന്റെ പിറന്നാൾ ദിനം കൂടിയാണ് അന്ന്. മോഷൻ പോസ്റ്റർ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയുടെ ഫസ്റ്റ് ഷെഡ്യൂൾ മുംബൈയിൽ ആരംഭിക്കുമെന്നും ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നു. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലാകും ഷൂട്ടിം​ഗ് നടക്കുക എന്നും റിപ്പോർട്ടുണ്ട്. 

എന്തായാലും തുടരെയുള്ള പരാജയങ്ങളിൽ നിന്നും അക്ഷയ് കുമാറിനെ കരയറ്റാൻ പ്രിയദർശന് സാധിക്കുമെന്ന വിലയിരുത്തലിലാണ് ആരാധകർ. പതിനാല് വർഷങ്ങൾക്ക് ശേഷമാണ് അക്ഷയിയും പ്രിയദർശനും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. ഒരിടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്ത മറ്റൊരു സിനിമ ആയിരുന്നു ഹം​ഗാമ 2. 

അന്ന് 655 സ്ക്രീനിൽ നിന്നും 12 കോടി, ഇത്തവണ 700 സ്ക്രീൻ, ​ഗോട്ട് കേരളത്തിൽ എത്ര നേടും ? പണംവാരി പ്രീ സെയില്‍

മനോരഥങ്ങള്‍ എന്ന ആന്തോളജി ചിത്രത്തിലെ സിനിമയാണ് പ്രിയദര്‍ശന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഓളവും തീരവും, ശിലാലിഖിതം എന്നീ സിനിമകളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത്. മോഹന്‍ലാല്‍, ബിജു മേനോന്‍ എന്നിവരായിരുന്നു ഓരോ സിനിമകളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..