
മലയാളത്തിന്റെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇത്ര ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച് ഹണി ജൈത്രയാത്ര തുടരുകയാണ്. നിലവിൽ കരിയറിലെ തന്നെ പവർഫുൾ ആയിട്ടൊള്ളൊരു സിനിമ ചെയ്തിരിക്കുകയാണ് താരം. 'റേച്ചൽ' എന്നാണ് സിനിമയുടെ പേര്. ഫസ്റ്റ് ലുക്ക് മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് ഹണി റോസ്. തന്റെ പതിനെട്ട് വർഷത്തെ സിനിമാ ജീവിതത്തിൽ റേച്ചൽ പോലൊരു കഥാപാത്രം ആദ്യമാണെന്നും അത് തന്നെ ഏൽപ്പിച്ച അണിയറ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുവെന്നും ഹണി റോസ് പറഞ്ഞു.
"കഴിഞ്ഞ 47 ദിവസങ്ങൾ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ്. പാൻ-ഇന്ത്യൻ പ്രോജക്റ്റായ റേച്ചലിലേക്ക് ചുവടുവച്ചതൊരു സവിശേഷ അനുഭവമായിരുന്നു. 18 വർഷത്തെ നായിക എന്ന നിലയിലുള്ള എന്റെ കരിയറിൽ ആദ്യമായി, റേച്ചലിനെ ഏറ്റവും ആകർഷകമായ കഥാപാത്രമാക്കി മാറ്റിയ, ചലനാത്മകവും ആവേശവുമുള്ള ഒരു ലേഡി ഡയറക്‌ടറായ ശ്രീമതി ആനന്ദിനി ബാലയുടെ മാർഗ നിർദേശത്തിന് കീഴിൽ പ്രവർത്തിച്ചതിൽ എനിക്ക് അതിയായ സന്തോഷം", എന്ന് ഹണി കുറിക്കുന്നു.
പ്രണയം നിറയ്ക്കാൻ 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം'; ടീസർ
"പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ സാറിന്റെ ആശയങ്ങളും മാർഗനിർദേശങ്ങളും ഇല്ലായിരുന്നെങ്കിൽ തീർച്ചയായും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. റേച്ചലിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതിന് നന്ദി. ലെൻസിന് പിന്നിലെ മാന്ത്രികത പകർത്തിയതിന് സ്വരൂപ് ഫിലിപ്പിന് പ്രത്യേക നന്ദി! ഒരു മികച്ച സിനിമ നിർമ്മിക്കാൻ മികച്ച കഥ വേണം..യുവ പ്രതിഭയായ രാഹുൽ മണപ്പാട്ടിന് നന്ദി..എല്ലാ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബാബുരാജ്, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, രാധിക, വന്ദിത, റോഷൻ ബഷീർ, ചന്തു സലിംകുമാർ, പോളി വിൽസൺ, വിനീത് തട്ടിൽ, ദിനേശ് പ്രഭാകർ, ജോജി, ബൈജു ഏഴുപുന്ന, കണ്ണൻ ചേട്ടൻ , രാഹുൽ മണപ്പാട്ട്, രതീഷ് പാലോട്, പ്രവീൺ ബി മേനോൻ, രാജശേഖരൻ മാസ്റ്റർ, മാഫിയ ശശി, പ്രഭു മാസ്റ്റർ, സുജിത്ത് രാഘവ്, ജാക്കി, രതീഷ്, റെസിനീഷ്, പ്രിജിൻ, സഖീർ, ബെൻ, നിദാത്ത്, അസിസ്റ്റന്റ് അസോസിയേറ്റ് ഡയറക്ടർമാരായ വിഷ്ണു, യോഗേഷ്, സംഗീത്, അനീഷ്, ജുജിൻ, രാഹുൽ, കാർത്തി, നെബു, നിദാദ് തുടങ്ങി നിരവധി പേർ. ചിലരുടെ പേലുകൾ വിട്ടുപോയേക്കാം. എല്ലാവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു", എന്നും താരം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ