
കഴിഞ്ഞ മാസമാണ് സീരിയൽ താരം ജൂഹി റുസ്‍തകിയുടെ( Juhi Rustagi) അമ്മ വാഹനാപകടത്തിൽ മരിച്ചത്. സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. പരിക്കുകളോടെ രക്ഷപ്പെട്ട സഹോദരൻ ചികിത്സയിലായിരുന്നു. വ്യക്തിപരമായ ആ വലിയ നഷ്‍ടത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു ജൂഹി.
എന്നാൽ ഇപ്പോഴിതാ ആരാധകരോട് സംവദിച്ച് തിരിച്ചെത്തിയിരിക്കുകയാണ് താരം. ആരാധകരുമായി നടത്തിയ ചോദ്യത്തര സെഷനിൽ, അവരുടെ ചോദ്യങ്ങൾക്ക് ജൂഹി മറുപടി നൽകി. അതിൽ സഹോദരനെ കുറിച്ചുള്ള ചോദ്യത്തിൽ, അവൻ പരുക്കിൽ നിന്ന് മുക്തനായി വരികയാണെന്നും ജൂഹി പറഞ്ഞു.
ഒപ്പം മോശം സമയത്ത് കൂടെ നിന്ന എല്ലാവർക്കും ജൂഹി നന്ദി പറഞ്ഞു. കഴിഞ്ഞ മാസം 11നായിരുന്നു ജൂഹി റുസ്‍തഗിയുടെ അമ്മ ഭാഗ്യലക്ഷ്‍മി വാഹനാപകടത്തിൽ മരിച്ചത്. ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിൽ വച്ചായിരുന്നു അപകടം നടന്നത്.
ഭാഗ്യലക്ഷ്‍മിയും മകനും സഞ്ചരിച്ചിരുന്ന സ്‍കൂട്ടറിൽ പിന്നാലെ വന്ന ലോറി ഇടിക്കുക ആയിരുന്നു. സ്‍കൂട്ടറിൽ നിന്ന് തെറിച്ചു വീണ ഭാഗ്യലക്ഷ്‍മി തൽക്ഷണം മരിക്കുകയായിരുന്നു. ടെലിവിഷന്‍ പരമ്പരകളില്‍ പ്രേക്ഷകപ്രിയം നേടിയ പരമ്പരകളിൽ ഒന്നായിരുന്നു ഉപ്പും മുളകും. ഈ പരമ്പരയിൽ ലെച്ചു എന്ന കഥാപാത്രത്തിലൂടെയാണ് ജൂഹി പ്രേക്ഷക ശ്രദ്ധ നേടിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ