നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു

Published : Mar 29, 2024, 11:16 AM ISTUpdated : Mar 29, 2024, 12:18 PM IST
നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു

Synopsis

നടി ജ്യോതിർമയിയുടെ അമ്മ മരിച്ചു. 

കൊച്ചി: നടി ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി അന്തരിച്ചു. 75 വയസായിരുന്നു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്. എറണാകുളം ലിസി - പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്ക്കരിക്കും.

 സീരിയലിലൂടെ ആയിരുന്നു ജ്യോതിർമയി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ശേഷം  പൈലറ്റ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി. 2002ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രമാണ് ജ്യോതിർമയിയെ ശ്രദ്ധേയയാക്കി മാറ്റിയത്. പിന്നീട് ഒട്ടനവധി സിനിമകളിൽ ജ്യോതിർമയി ഭാ​ഗമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2015 ഏപ്രിൽ നാലിന് ആയിരുന്നു സംവിധായകൻ അമൽ നീരദുമായുള്ള ജ്യോതിർമയിയുടെ വിവാഹം. 

100 ദിവസം, നേടിയത് 600കോടി ​ഗ്രോസ് കളക്ഷൻ; മലയാള സിനിമയ്ക്കിത് സുവർണദിനങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ
30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍