ഇമോഷണൽ ഫാമിലി ഡ്രാമയുമായി കാജോള്‍; അതിഥി വേഷത്തിൽ ആമിർ ഖാൻ; ‘സലാം വെങ്കി’ ട്രെയിലർ

By Web TeamFirst Published Nov 14, 2022, 5:55 PM IST
Highlights

ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും. 

കാജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ ട്രെയിലർ റിലീസ് ചെയ്തു. തളർന്നുകിടക്കുന്ന മകന്റെയും അവന്റെ അമ്മയുടെയും ഹൃദയബന്ധമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ ബോളിവുഡ് താരം ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നു. ഡിസംബർ 9ന് ചിത്രം തിയേറ്ററുകളിലെത്തും. 

'സുജാത' എന്ന കഥാപാത്രമായിട്ടാണ് കാജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് 'സുജാത'. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ് എന്നിവയാണ് ബാനര്‍. സലാം വെങ്കി ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'ദി ലാസ്റ്റ് ഹുറാ' എന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. 

11 വർഷത്തിന് ശേഷം രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യമായി രേവതി സംവിധാനം ചെയ്‍തത്. ദേശീയ അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു. 'മിത്ര് മൈ ഫ്രണ്ട്' ഇംഗ്ലീഷിലും 'ഫിര്‍ മിലേംഗ' ഹിന്ദിയിലും ഫീച്ചര്‍ സിനിമയായി സംവിധാനം ചെയ്‍ത രേവതി 'കേരള കഫേ' (മലയാളം), 'മുംബൈ കട്ടിംഗ്' (ഹിന്ദി) എന്നീ ആന്തോളജികളിലും ഭാഗമായി.

'എന്തൊരു സിനിമയാണിത്, ഇരുന്നിടത്ത് നിന്ന് അനങ്ങിയിട്ടില്ല’: 'റോഷാക്കി'നെ കുറിച്ച് മൃണാള്‍ താക്കൂര്‍

അതേസമയം, ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് രേവതിക്ക് ആണ്. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. വര്‍ഷങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ഇതാദ്യമായിട്ടായിരുന്നു രേവതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. 

click me!