'തല്ലുമാല'ക്ക് ശേഷം കല്യാണിയുടെ 'ശേഷം മൈക്കിൽ ഫാത്തിമ'; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്

Published : Jan 13, 2023, 06:38 PM ISTUpdated : Jan 13, 2023, 06:42 PM IST
'തല്ലുമാല'ക്ക് ശേഷം കല്യാണിയുടെ 'ശേഷം മൈക്കിൽ ഫാത്തിമ'; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്

Synopsis

തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രം.

ല്യാണി പ്രിയദർശൻ നായികയായെത്തുന്ന 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫുട്ബാൾ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാർ മണ്ണിലെ ഒരു വനിതാ അനൗൺസർ ആയാണ് കല്യാണി ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരം. തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രത്തിന്റെ  തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് മനു സി കുമാർ ആണ്. 

ജഗദീഷ് പളനിസാമി, സുധൻസുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഹിഷാം അബ്ദുള്‍ വഹാബ്  ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. കല്യാണിക്കു പുറമെ സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്,ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സന്താന കൃഷ്ണൻ ഛായാഗ്രാഹകനായി എത്തുന്ന ചിത്രത്തിന്റെ എഡിറ്റിം​ഗ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ്. കലാസംവിധാനം: നിമേഷ് താനൂർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഐശ്വര്യ സുരേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഞ്ജിത്ത് നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പിആർഒ: പ്രതീഷ് ശേഖർ, വിഎഫ്എക്സ് റിയൽ വർക്ക്സ് സ്റ്റുഡിയോ (കോയമ്പത്തൂർ) തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ബാലയ്യയുടെ തീപ്പൊരി പ്രകടനം; അതിരുവിട്ട് ആ​ഘോഷം, സ്ക്രീനിന് തീയിട്ട് ആരാധകർ - വീഡിയോ

ഓഗസ്റ്റ് 12 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് തല്ലുമാല. തിയറ്റര്‍ വിജയത്തിനു പിന്നാലെ ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സില്‍ എത്തിയപ്പോഴും ചിത്രം വൻ തരം​ഗം തീർത്തിരുന്നു. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. 

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ