
തന്റെ പേരും പറഞ്ഞ് ഇല്ലാത്ത പ്രസ്താവനകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കനി കുസൃതി. സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ താൻ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ വ്യാജ സ്റ്റെറ്റ്മെന്റ് പ്രചരിക്കുന്നതായ് സുഹൃത്തുക്കളാണ് ശ്രദ്ധയിൽപ്പെടുത്തിയത്. ഇത്തരം പ്രചാരണങ്ങൾ തന്റെ നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണെന്നും കനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
കനി കുസൃതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാൻ അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തിൽ ഒരു വ്യാജ സ്റ്റെറ്റ്മെന്റ് എന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായ് സുഹ്യത്തുകൾ ശ്രദ്ധയിൽപ്പെടുത്തി. ആ വ്യാജ സ്റ്റേറ്റ്മെന്റിൽ എന്റെ വിദ്യാഭ്യാസം സംബന്ധിച്ച് എഴുതിയിരിക്കുന്നതെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണ്. എന്റെ നിലപാടുകൾക്ക് വിരുദ്ധമായ് എന്റെ പേരിൽ ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതാണ്.
സംവരണത്തെ എതിർത്തും സാമ്പത്തിക അടിസ്ഥാനത്തിൽ ഭരണഘടനാപരമായ സംവരണ തത്വത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണത്തെ ഞാൻ...
Posted by Kani Kusruti on Saturday, 24 October 2020
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ