'നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നു': കേരളം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നടി കരീഷ്മ തന്ന

By Web TeamFirst Published Sep 17, 2022, 8:40 PM IST
Highlights

കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്കരിക്കണമെന്നും കേരള ഉത്പന്നങ്ങൾ  ബഹിഷ്കരിക്കണമെന്നാണ് കരീഷ്മ തന്നയുടെ ആഹ്വാനം

കേരളത്തിനെതിരെ വിദ്വേഷ പ്രചരണവുമായി നടി കരിഷ്മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ച് ബഹിഷ്കരണത്തിനും നടി ആഹ്വാനം ചെയ്തു.

കേരളത്തിലെ വിനോദസഞ്ചാര മേഖലയെ ബഹിഷ്കരിക്കണമെന്നും കേരള ഉത്പന്നങ്ങൾ  ബഹിഷ്കരിക്കണമെന്നാണ് കരീഷ്മ തന്നയുടെ ആഹ്വാനം. ഇൻസ്റ്റാഗ്രാമിലൂടെയാണ് ആഹ്വാനം പോസ്റ്റ് ചെയ്തത്. ദൈവത്തിൻറെ സ്വന്തം നാട് നായ്ക്കളുടെ നരകമായെന്നും കരിഷ്മ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. 

ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും ടിവി ഷോകളിലും സജീവമായ നടിയും മോഡലും അവതാരകയുമാണ് കരീഷ്മ തന്ന. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ത്ഥി എന്ന നിലയിലും അവര്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. ഗ്രാൻഡ് മസ്തി, സജ്ഞു എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് അവര്‍ ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. 

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാനും കെഎൽ രാഹുലും കേരളത്തിലെ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. 

'വളരെ ഭയാനകമായ സാഹചര്യമാണിത്. കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നു. ഇത്തരം നീക്കങ്ങളെിൽ നിന്നും പിന്മാറാനും  ക്രൂരമായ ഈ കൊലപാതകങ്ങൾ അവസാനിപ്പിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു' - ശിഖര്‍ ധവാൻ ട്വിറ്ററിൽ കുറിച്ചു. 

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലും കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. 

തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വി.ഒ.എസ്.ഡ‍ി എന്ന സംഘടനയുടെ പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടാണ് കെ.എൽ കേരളത്തിലെ തെരുവ് നായ്ക്കൾക്കായി ശബ്ദമുയര്‍ത്തിയത്. 

കേരളത്തിൽ വ്യാപകമായി തെരുവ് നായക്കളെ കൊല്ലുന്നത് വീണ്ടും ആരംഭിച്ചു എന്ന് ഈ പോസ്റ്ററിൽ പറയുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും തെരുവ് നായ്ക്കളെ വി.ഒ.എസ്.ഡിയുടെ നേതൃത്വത്തിൽ സംരക്ഷിക്കുമെന്നും  കെ.എൽ രാഹുൽ പങ്കുവച്ച പോസ്റ്ററിൽ പറയുന്നുണ്ട്. 


 

This is so horrifying that mass killing of dogs in is taking place. I would request to reconsider such moves and put an end to these brutal killings.

— Shikhar Dhawan (@SDhawan25)
click me!