നടി കസ്തൂരി ജയിലിലേക്ക്, 29 വരെ റിമാൻഡിൽ, കസ്റ്റഡിയിലെടുത്തത് നിർമ്മാതാവിന്റെ വീട്ടിൽ നിന്നും

Published : Nov 17, 2024, 02:47 PM IST
നടി കസ്തൂരി ജയിലിലേക്ക്, 29 വരെ റിമാൻഡിൽ, കസ്റ്റഡിയിലെടുത്തത് നിർമ്മാതാവിന്റെ വീട്ടിൽ നിന്നും

Synopsis

രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയിൽ എത്തിച്ചപ്പോൾ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ചെന്നൈ : തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയിൽ എത്തിച്ചപ്പോൾ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ഹൈദരാബാദിലെ സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത കസ്തൂരിയെ റോഡ് മാർഗ്ഗമാണ് ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാറിൽ നിന്ന് ചിരിച്ചു കൊണ്ട് പുറത്തിറങ്ങിയ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. കസ്തൂരിയുടെ അറസ്റ്റിനെ ബ്രാഹ്മണസഭ അപലപിച്ചപ്പോൾ ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കസ്തൂരി മാപ്പ് പറയണമെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു . 300 വർഷം മുൻപ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായിരുന്നവരാണ് തെലുങ്കർ എന്ന പരാമർശത്തിൽ ചെന്നൈ എഗ്മൂർ പൊലീസാണ് കസ്തൂരിക്കെതിരെ കേസെടുത്തത്. 
 

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ