കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം, മുടക്കിയത് 160 കോടി; പകുതിയും നേടാനാകാതെ പടം, ബേബി ജോൺ ഒടിടിയിലേക്ക്

Published : Feb 01, 2025, 04:58 PM ISTUpdated : Feb 01, 2025, 05:00 PM IST
കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം, മുടക്കിയത് 160 കോടി; പകുതിയും നേടാനാകാതെ പടം, ബേബി ജോൺ ഒടിടിയിലേക്ക്

Synopsis

ചിത്രത്തിന്‍റെ വ്യാജ പതിപ്പ് റിലീസ് ആയതും വലിയ തിരിച്ചടിയായിരുന്നു.  

​ഗീതാഞ്ജലി എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് കീർത്തി സുരേഷ്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഒടുവിലായി കീർത്തി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വരുൺ ധവാൻ നായകനായി എത്തിയ ബേബി ജോൺ ആയിരുന്നു ആ ബോളിവുഡ് ചിത്രം. 

വിജയ് നായകനായി എത്തിയ തമിഴ് ചിത്രം തെരിയുടെ ഹിന്ദി റീമേക്ക് ആയിരുന്നു ബേബി ജോൺ. കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം ആദ്യദിനം ഭേദപ്പെട്ട കളക്ഷൻ നേടിയെങ്കിലും പിന്നീട് വേണ്ടത്ര പുരോ​ഗതി അതിൽ നടത്താൻ സാധിച്ചിരുന്നില്ല. കളക്ഷനിൽ വലിയ തോതിൽ കൂപ്പുകുത്തി.  ഇതിനിടയിൽ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് റിലീസ് ആയതും വലിയ തിരിച്ചടിയായിരുന്നു.  

160 കോടി ബജറ്റിലാണ് ബേബി ജോൺ റിലീസ് ചെയ്തതെന്നാണ് കോയ്മോയ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ അറുപത് കോടി അടുപ്പിച്ച് മാത്രമാണ് സിനിയ്ക്ക് നേടാനായത് എന്നാണ് റിപ്പോർട്ട്. അതായത് മുടക്ക് മുതലിന്റെ പകുതി പോലും ബേബി ജോണിന് നേടാനായില്ല.

നേരിയ വ്യത്യാസം, ഒന്നാം സ്ഥാനം നഷ്ടമായി മമ്മൂട്ടി; മുന്നിൽ ആ സൂപ്പർ താരം; ജനുവരിയിൽ ആദ്യദിനം കസറിയ പടങ്ങള്‍

നിലവിൽ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ബേബി ജോൺ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതനുസരിച്ച് ആമസോൺ പ്രൈമിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 28 മുതൽ സ്ട്രീമിം​ഗ് ആരംഭിക്കുമെന്നാണ് വിവരം. അതിന് മുൻപ് ഒടിടി റിലീസ് ചെയ്യാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. 

കീർത്തി സുരേഷിനും വരുൺ ധവാനും പുറമെ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരാണ് ബേബി ജോണിൽ കഥാപാത്രങ്ങളായി എത്തിയിരുന്നത്. കാലീസ് ആണ് ചിത്രം സംവിധാനം ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും