മനഃസാക്ഷിയില്ലാത്തവളല്ല, പ്രളയത്തിൽ എല്ലാം നഷ്ടമായവളാണ്, വയനാടിന്റെ അവസ്ഥ മനസിലാകും: വിമർശകരോട് ലിന്റു

Published : Aug 02, 2024, 04:00 PM ISTUpdated : Aug 02, 2024, 04:13 PM IST
മനഃസാക്ഷിയില്ലാത്തവളല്ല, പ്രളയത്തിൽ എല്ലാം നഷ്ടമായവളാണ്, വയനാടിന്റെ അവസ്ഥ മനസിലാകും: വിമർശകരോട് ലിന്റു

Synopsis

കഴിഞ്ഞ ദിവസം ഒരു പ്രമോഷൻ വീഡിയോ യുകെയിൽ സ്ഥിര താമസമാക്കിയ ലിന്റു പങ്കുവച്ചിരുന്നു.

യനാട്ടിലെ മുണ്ടക്കൈ, അട്ടമല, ചൂരൽമല തുടങ്ങിയ ഇടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരിതത്തിന്റെ ഞെട്ടലിലാണ് കേരളക്കര. ഒട്ടനവധി ആളുക​ൾക്കാണ് ഇതുവരെ ഉറ്റവരെ നഷ്ടപ്പെട്ടത്. നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇവർക്ക് വേണ്ടിയുള്ള സഹായങ്ങൾ എത്തിക്കാൻ സന്നദ്ധ സംഘടനകളും സർക്കാരും വളരെ സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. വയനാടുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് സോഷ്യൽ മീഡിയകളിലും നിറയുന്നത്. ഈ അവസരത്തിൽ നടിയും ഇൻഫ്ലുവൻസറുമായ ലിന്റു റോണി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

കഴിഞ്ഞ ദിവസം ഒരു പ്രമോഷൻ വീഡിയോ യുകെയിൽ സ്ഥിര താമസമാക്കിയ ലിന്റു പങ്കുവച്ചിരുന്നു. ഇതിന് താഴെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നു. നാട്ടിൽ ഇത്രയും വലിയൊരു ദുരന്തം നടക്കുമ്പോൾ എങ്ങനെ ഇങ്ങനെയൊരു വീഡിയോ ഇടാൻ സാധിക്കുന്നു എന്ന തരത്തിൽ ആയിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ അവയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകാണ് ലിന്റു. താൻ ചെയ്തതത് തന്റെ ജോലി ആണെന്നും മനസാക്ഷി ഇല്ലാത്ത ആളല്ല താനെന്നും നടി പറഞ്ഞു. 2018ലെ പ്രളയത്തിൽ എല്ലാം നഷ്ടമായ ആളായിരുന്നു താൻ എന്നും ലിന്റു റോണി കൂട്ടിച്ചേർക്കുന്നുണ്ട്. 

'അത് വിവരിക്കാൻ എനിക്കറിയില്ല, സംഭവിച്ചു പോയതാണ് '; പ്രണയത്തെക്കുറിച്ച് ശ്രീക്കുട്ടി

"ഞാൻ ഇപ്പോൾ യുകെയിൽ ആണ്. ഞാനൊരു റീൽ പോസ്റ്റ് ചെയ്താലോ ഫോട്ടോ ഇട്ടാലോ, ഞാൻ മാത്രമല്ല ആര് ഇട്ടാലും ആദ്യം കുറച്ച് ആളുകൾ മെസേജ് അയക്കുന്നൊരു കാര്യമുണ്ട്. ഒരു തുള്ളി മര്യാ​ദയില്ലേ. ഷെയിം ആയിട്ട് തോന്നുന്നു നിങ്ങളുടെ പോസ്റ്റ് കണ്ടിട്ട് എന്നൊക്കെ. വളരെ കഷ്ടപ്പെട്ടാണ് ഇവിടെ ഉള്ള ആളുകൾ അവരുടെ വർക്ക് പ്രമോട്ട് ചെയ്യാനായി നമ്മളെ സമീപിക്കുന്നത്. അവരുടെ കച്ചവടം ആണത്. ഞാൻ ഒരു ഇൻഫ്ളുവൻസർ ആണ്. അതുപോലെ ഓരോ കമ്മിറ്റ്മെൻസും ഉണ്ട്. വളരെയധികം വേദനയോടെ ആണ് ഞാൻ ഈ വീഡിയോ ഇടുന്നത്. നിങ്ങൾക്ക് ഞങ്ങളുടെ വീഡിയോ കണ്ട് കമന്റ് ചെയ്യുന്ന സമയം മതിയല്ലോ ഒരു നേരം മുട്ടുകുത്തിയിരുന്ന് പ്രാർത്ഥിക്കാൻ. അത് നിങ്ങളാരെങ്കിലും ചെയ്യുന്നുണ്ടോ. നിങ്ങൾ കള്ള് കുടിക്കാൻ ചെലവാക്കുന്ന പൈസ അല്ലെങ്കിൽ വേറെ എന്തിനെങ്കിലും ഒക്കെ ചെലവാക്കുന്ന പൈസ എടുത്ത് കൊടുക്കുന്നുണ്ടോ. എനിക്ക് പറന്ന് അങ്ങോട്ട് വരാൻ പറ്റത്തില്ല. സിറ്റുവേഷൻ വേറെ ആണ്. പക്ഷേ നമ്മളെ ഏൽപ്പിച്ചിട്ടുള്ള കാര്യം വളരെ കൃത്യമായി ചെയ്യുക. പ്രാർത്ഥിക്കുക. നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ സഹായിക്കുക. 2018ലെ പ്രളയത്തിൽ പെട്ട് പോയ ആളാണ് ഞാൻ. എല്ലാം നഷ്ടപ്പെട്ട ആൾ. യുകെയിലേക്ക് തിരിച്ച് വരാൻ പറ്റുമെന്ന് പോലും കരുതിയിരുന്നില്ല. കാരണം ഒന്നും ഇല്ലായിരുന്നു കയ്യിൽ. പത്ത് ഇരുപത്തി ഒന്ന് ദിവസം ഒരു പരിചയവും ഇല്ലാത്തൊരു വീട്ടിൽ കുടുങ്ങി പോയൊരാളാണ് ഞാൻ. വയനാടിലെ ആളുകൾ അനുഭവിക്കുന്ന വേദന എന്താണ്, അവസ്ഥ എന്താണ് എന്ന് എനിക്ക് തീർച്ചയായും മനസിലാക്കാൻ സാധിക്കും. ഇത്തരം കമന്റുകൾ ഇടുമ്പോൾ എന്ത് മനസമാധാനം ആണ് നിങ്ങൾക്ക് കിട്ടുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ മറ്റുവരുടെ പോസ്റ്റിന് വന്ന് കമന്റ് ചെയ്യുന്ന സമയത്ത്, നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ കമന്റുകളോ മെസേജോ അയക്കില്ല. എന്റെ ജോലിയാണ് ഞാൻ ചെയ്തത്. അവർ പറഞ്ഞ സമയത്ത് ആ വീഡിയോ ചെയ്യുക എന്നത് എന്റെ ജോലിയാണ്. വയനാടിന്റെ വിഷമത്തിൽ ഞാനും പങ്കുചേരുന്നുണ്ട്. ആ ഒരവസ്ഥയിലൂടെ കടന്നു പോയൊരാളാണ് ഞാൻ. ഒരിക്കലും മനസാക്ഷി ഇല്ലാത്ത ആളല്ല ഞാൻ. പക്ഷേ കമന്റുകൾ കാണുമ്പോൾ നിങ്ങളോട് പുച്ഛമാണ് തോന്നുന്നത്", എന്നായിരുന്നു ലിന്റുവിന്റെ വാക്കുകൾ. തന്റെ വീഡിയോകൾ കാണാൻ താല്പര്യം ഇല്ലാത്തവർക്ക് ബ്ലോക് ചെയ്യാമെന്നും ലിന്റു കൂട്ടിച്ചേർക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജനനായകൻ പ്രതിസന്ധി: 27 കട്ടുകൾ വരുത്തിയെന്ന് നിർമാതാക്കൾ, വീണ്ടും പരിശോധിക്കാൻ അനുവാദമുണ്ടെന്ന് സെൻസർ ബോർഡ്; കേസ് വിധി പറയാൻ മാറ്റി
'മക്കള്‍ക്ക് വീട് നല്‍കിയതിന് നന്ദിയുള്ളവളാണ്, പക്ഷേ'; കിച്ചുവിന്റെ പ്രതികരണത്തിന് മറുപടിയുമായി രേണു സുധി