'എന്നെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാൻ പ്രിയേട്ടന് അറിയാം..'; ക്യാമറയ്ക്ക് മുന്നിൽ വീണ്ടും ഒന്നിച്ചതിനെ കുറിച്ച് ലിസി

Published : Jul 05, 2026, 12:03 PM IST
Lissy about Priyadarshan

Synopsis

വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ പരിഭ്രമമില്ലായിരുന്നുവെന്നും, തന്റെ ഏറ്റവും മികച്ചതും മോശവുമായ ഭാവങ്ങൾ പ്രിയദർശന് അറിയാമെന്നും ലിസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇത് ഒരു ആഘോഷം പോലെയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു

മുപ്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷം ലിസിയും പ്രിയദർശനും ക്യാമറയ്ക്ക് മുന്നിൽ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത മലയാള സിനിമ പ്രേമികളെ സംബന്ധിച്ച് വലിയ സന്തോഷം നൽകുന്നതായിരുന്നു. പുതിയ പരസ്യ ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. മകൾ കല്യാണി പ്രിയദർശനും പരസ്യ ചിത്രത്തിലെത്തുന്നുണ്ട് എന്നതും കൗതുകമുണർത്തുന്ന കാര്യമാണ്. ഇപ്പോഴിതാ വീണ്ടും ക്യാമറക്ക് മുന്നിൽ എത്തിയതിനെ കുറിച്ച് ലിസി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തന്റെ ഏറ്റവും മികച്ചതും മോശവുമായ മുഖഭാവങ്ങൾ വരെ പ്രിയദർശൻ അറിയാമെന്നും അതുകൊണ്ട് തന്നെ വർഷങ്ങൾക്ക് ശേഷം സെറ്റിൽ എത്തിയപ്പോൾ പരിഭ്രമം ഇല്ലായിരുന്നുവെന്നും ലിസി കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ലിസിയുടെ പ്രതികരണം.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ദമ്പതിമാരായിരുന്നു പ്രിയദർശനും ലിസിയും. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ലിസ്സി പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ബോയിങ്ങ് ബോയിങ്, ഓടരുതമ്മാവാ ആളറിയാം, ചിത്രം താളവട്ടം തുടങ്ങീ നിരവധി സിനിമകളിൽ നായികയായും തിളങ്ങി. പ്രണയത്തിനൊടുവിൽ 1990 ലാണ് ഇരുവരും വിവാഹം കഴിച്ചത്. എന്നാൽ 2016 ൽ ഇരുവരും വേർപിരിഞ്ഞിരുന്നു. എന്നാൽ ഈ വർഷം ജനുവരിയിൽ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് കൈപിടിച്ചെത്തിയത് വലിയ വാർത്തയായിരുന്നു.

"പ്രിയേട്ടനൊപ്പം അവസാനം പ്രവർത്തിച്ചിട്ട് 38 വർഷമായിരിക്കുന്നു, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷത്തിലാണ്. ഞങ്ങൾ അവസാനമായി ഒരുമിച്ച് വർക്ക് ചെയ്ത സിനിമ 'ചിത്രം' ആയിരുന്നു. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, കല്യാൺ ജൂവലേഴ്സിന്റെ ഈ പരസ്യചിത്രത്തിൽ ഞാൻ എന്റെ മകൾ കല്യാണി പ്രിയദർശന്റെ ‘റീൽ’ അമ്മയായി എത്തുന്നു എന്നതാണ്. പ്രിയേട്ടന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അഭിലാഷ്, ഇത്രയും വർഷങ്ങൾക്ക് ശേഷം സെറ്റിൽ പരിഭ്രമം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഇല്ല എന്ന്. കാരണം, പ്രിയേട്ടന് എന്നെക്കുറിച്ച് അക്ഷരാർത്ഥത്തിൽ അറിയാം; എന്റെ മികച്ചതും മോശവുമായ മുഖഭാവങ്ങൾ വരെ അദ്ദേഹത്തിനറിയാം, എന്നെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് അറിയാം. ഇത് കേട്ടപ്പോൾ പ്രിയേട്ടൻ തമാശയായി പറഞ്ഞു, 'അവളുടെ നല്ലതും ചീത്തതുമായ സ്വഭാവങ്ങളും എനിക്കറിയാം’. സെറ്റിൽ എത്തിയപ്പോൾ എനിക്ക് നൊസ്റ്റാൾജിയ തോന്നി. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞത് അടക്കിപ്പിടിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. മുഴുവൻ ഷൂട്ടും ഒരു ആഘോഷം പോലെയായിരുന്നു. എന്റെ മനസ്സു നിറയെ പല വികാരങ്ങളാണ്. എന്റെ ജീവിതം ഒരു പൂർണ്ണ വൃത്തം പൂർത്തിയാക്കിയപോലെ. എന്റെ പ്രിയപ്പെട്ട ആരാധകരേ, പ്രേക്ഷകരേ, നിങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും പിന്തുണയും എനിക്ക് ആവശ്യമാണ്" ലിസി കുറിച്ചു.

തങ്ങൾക്കിടയിൽ വിരസതയും ഈഗോയും ഉണ്ടായെന്നും അതുകൊണ്ടാണ് അന്ന് പിരിഞ്ഞതെന്നും പ്രിയദർശൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ പരസ്പരം മിസ് ചെയ്യാൻ തടുങ്ങിയെന്നും അതുകൊണ്ട് വീണ്ടുമൊന്നിച്ചെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയദർശന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിരാട് കര്‍ണ്ണയുടെ നാഗബന്ധം നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്
ഓപ്പണിംഗിനേക്കാള്‍ രണ്ടാം ദിനം ഇരട്ടി കളക്ഷൻ, ഞെട്ടിച്ച് ഗാട്ട കുസ്‍തി 2