സ്ത്രീകളെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത് ലജ്ജാകരം, അപമാനമാണ് നിങ്ങൾ; മൻസൂർ അലിഖാനെതിരെ മാളവിക

Published : Nov 19, 2023, 03:41 PM ISTUpdated : Nov 19, 2023, 03:55 PM IST
സ്ത്രീകളെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത് ലജ്ജാകരം, അപമാനമാണ് നിങ്ങൾ; മൻസൂർ അലിഖാനെതിരെ മാളവിക

Synopsis

തൃഷയ്ക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍. 

തെന്നിന്ത്യൻ താരസുന്ദരി തൃഷയ്ക്കെതിരെ ലൈം​ഗികാധിക്ഷേപ പരാമർശം നടത്തിയ മൻസൂർ അലി ഖാനെതിരെ വൻ രോക്ഷമാണ് ഉയരുന്നത്. മൻസൂറിന്റെ പരാമർശം ലജ്ജാകരമാണെന്നും അപലപിക്കുകയാണെന്നും പറഞ്ഞ് പ്രമുഖ സംവിധായകർ അടക്കമുള്ളവർ രം​ഗത്തെത്തുകയാണ്. ഈ അവസരത്തിൽ മൻസൂർ അലി ഖാനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ. 

സ്ത്രീകളെ കുറിച്ച് മൻസൂർ അലി ഖാൻ ഇങ്ങനെ ചിന്തിക്കുന്നത് ലജ്ജാകരമാണെന്ന് മാളവിക ട്വീറ്റ് ചെയ്തു. വിചാരിക്കുന്നതിനെക്കാൾ അപമാനകരമാണ് പരാമർശമെന്നും മാളവിക കുറിച്ചു. "പല തലങ്ങളിൽ വെറുപ്പ് ഉളവാക്കുന്ന പരാമർശമാണിത്. ഇയാൾ ഇങ്ങനെ സ്ത്രീകളെ കാണുന്നതും അവരെക്കുറിച്ച് ചിന്തിക്കുന്നതും തീർത്തും ലജ്ജാകരമാണ്. എന്നാൽ അവ പരസ്യമായി പറയാനുള്ള ധൈര്യം ഉണ്ടാകുമോ, പ്രത്യാഘാതങ്ങളെ കുറിച്ച് പോലും ആശങ്കപ്പെടാതെ?? നിങ്ങളെക്കുറിച്ച് ഓർത്ത് ലജ്ജയാണ് തോന്നുന്നത്. ഇത് വിചാരിക്കുന്നതിനെക്കാൾ അപമാനകരമാണ്", എന്നാണ് മാളവിക മോഹനൻ കുറിച്ചത്. ഒപ്പം മൻസൂർ അലി ഖാൻ നടത്തിയ മോശം പരാമർശത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. 

ഏതാനും നാളുകള്‍ക്ക് മുന്‍പ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രെസ് മീറ്റില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം. റേപ് സീനൊന്നും ലിയോയില്‍ ഇല്ലായിരുന്നു എന്നും തൃഷയുമായി ബെഡ്റൂം സീന്‍ പ്രതീക്ഷിച്ചിരുന്നെന്നും അതിന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും ആയിരുന്നു മന്‍സൂര്‍ പറഞ്ഞത്. ഇത് ശ്രദ്ധയില്‍പ്പെട്ട തൃഷ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. നടന്‍ മനുഷ്യരാശിക്ക് തന്നെ അപമാനം എന്നാണ് തൃഷ പറഞ്ഞത്. 

സ്ത്രീവിരുദ്ധം, നിരാശയും രോഷവും; മൻസൂർ അലിഖാനെതിരെ ലോകേഷ്, തൃഷയ്ക്ക് പിന്തുണ

അതേസമയം, വിഷയം വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി മന്‍സൂര്‍ രംഗത്തെത്തി. താന്‍ തൃഷയെ പ്രശംസിച്ചാണ് പറഞ്ഞതെന്നും അതിന്‍റെ എഡിറ്റഡ് ആയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നതെന്നും ആയിരുന്നു നടന്‍ പറഞ്ഞത്. ഒപ്പം അഭിനയിക്കുന്നവരെ ബഹുമാനിക്കുന്ന ആളാണ് താനെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് 1 വർഷം'; എംടിയെ ഓർമ്മിച്ച് മമ്മൂട്ടി
'കടുംവെട്ട് ഒത്തില്ല, പടം ഹിറ്റ്'; ഷെയ്ൻ നിഗം ചിത്രം 'ഹാലി'ന് മികച്ച പ്രതികരണങ്ങൾ